സ്വീറ്റിയും ഹണിയുമെത്തി; തൃശൂരില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിന് ഇനി പണിയെളുപ്പം

തൃശൂര്‍: കുറ്റകൃത്യങ്ങള്‍ നടന്നാല്‍ മണം പിടിച്ച് തെളിവെടുക്കുന്ന സ്വീറ്റി. സ്ഫോടക വസ്തുക്കളും മറ്റും കണ്ടെത്താന്‍ സഹായിക്കുന്ന ഹണി.

തൃശൂര്‍ റൂറല്‍ പോലീസിന്‍റെ ചങ്കും ചങ്കിടിപ്പുമായി മാറുകയാണ് പുതുതായി ശ്വാന സേനയിലെത്തിയ രണ്ട് പോലീസ് നായ്ക്കള്‍‍. ഇന്തോ ടിബറ്റന്‍ പോലീസ് നല്‍കിയ പരിശീലനവും, ഹരിയാന ദേശീയ ശ്വാന പരിശീലന കേന്ദ്രത്തിലെ ഒന്‍പത് മാസം നീണ്ട പരിശീലനവും ഇവര്‍ക്ക് ലഭ്യമായിട്ടുണ്ട്.

ഇതിനു ശേഷമാണ് തൃശൂര്‍ റൂറല്‍ പോലീസില്‍ ഇരുവരും ചാര്‍ജെടുത്തത്.സേനയിലെ അഭിമാന താരങ്ങളായ സ്വീറ്റിയും ഹണിയും തൃശൂരിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ എസ്.പി യതീഷ് ചന്ദ്ര നേരിട്ടുവന്നു.

പരിശീലന പരിപാടി

ഹരിയാനയില്‍ ഇരുപതോളം പോലീസ് നായ്ക്കള്‍ പങ്കെടുത്ത പരിശീലന പരിപാടിയില്‍ നിന്ന് ഏറ്റവും മികവ് കാ‍ഴ്ച്ചവെച്ചാണ് ഹണിയും സ്വീറ്റിയും എത്തിയിരിക്കുന്നത്.

ഇനി റൂറല്‍ മേഖലയിലുണ്ടാകുന്ന വലിയ കേസുകളില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി അന്വേഷണത്തില്‍ വ‍ഴിത്തിരിവുണ്ടാക്കാന്‍ പോകുന്നത് പോലീസിലെ ഈ സ്റ്റാറുകളാണ്.

ഇരിങ്ങാലക്കുട കേന്ദ്രമാക്കിയാണ് ഈ പുതിയ സേനാംഗങ്ങളുടെ പ്രവര്‍ത്തനം. സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.വി സുജീഷ്, എം.എ അനൂപ്, എം.എഫ് റിജേഷ്, പി.ആര്‍ സനീഷ് എന്നിവരാണ് ശ്വാനസേനയെ നിയന്ത്രിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News