വി എസിനും മുന്‍ സ്പീക്കര്‍മാര്‍ക്കും നിയമസഭയുടെ ആദരം; കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദനും, മുന്‍ സ്പീക്കര്‍മ്മാര്‍ക്കും നിയമസഭയുടെ ആദരവ്. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയുമാണ് ഇവരെ ആദരിച്ചത്.

സംസ്ഥാനത്തിന്‍റെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദനും 8 മുൻ സ്പീക്കർമാരുമാണ് കേരള നിയമസഭയുടെ ആദരവ് ഏറ്റുവാങ്ങിയത്.

രാജ്യത്തിന് മാതൃക

മുൻ മുഖ്യമന്ത്രിമാരെയെല്ലാം ആദരിക്കാനാണ് നിയമസഭ സെക്രട്ടേറിയേറ്റ് തീരുമാനിച്ചതെങ്കിലും അസൌകര്യം മൂലം എ.കെ ആന്‍റണിയും, ഉമ്മന്‍ചാണ്ടിയും എത്തിയില്ല. ചടങ്ങിനെത്തിയ വിഎസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊന്നാടയണിയിച്ചു.

വക്കം പുരുഷോത്തമൻ മുതൽ എൻ.ശക്തൻ വരെയുളള മുന്‍ സ്പീക്കർമ്മാരും ആദരവ് ഏറ്റുവാങ്ങി. നിരവധി മുന്‍ എംഎല്‍മാരും മന്ത്രിമാരും ചീഫ് വിപ്പായിരുന്നവരും ചടങ്ങിനെത്തി.

രാജ്യത്തിന് തന്നെ മാത്യകയാണ് കേര‍ള നിയമസഭയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനാണ് പറഞ്ഞു.

ഏറെ നാളുകള്‍ക്ക് ശേഷം മുഖാമുഖം കണ്ട പഴയ നേതാക്കള്‍ നിയമസഭയിലെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News