കൊച്ചി മെട്രോ ഉഷാറാണ്; കലൂര്‍ മുതല്‍ മഹാരാജാസ് വരെയുള്ള യാത്രയ്ക്ക് സുരക്ഷാ കമ്മീഷണറുടെ അനുമതി

കൊച്ചി: കലൂര്‍ മുതല്‍ മഹാരാജാസ് കോളജ് മൈതാനം വരെ മെട്രോ ഓടുന്നതിന് കേന്ദ്ര മെട്രോ റയില്‍ സുരക്ഷാ കമ്മിഷണറുടെ അനുമതി. ഒക്ടോബര്‍ മൂന്നു മുതലാണ് മെട്രോ മഹാരാജാസ് കോളജ് മൈതാനം വരെ ഓടിത്തുടങ്ങുക.

കൊച്ചി മെട്രോ രണ്ടാം ഘട്ട ഉദ്ഘാടനത്തിന് മുന്നോടിയായി സുരക്ഷാ കമ്മീഷണറുടെ പരിശോധന നടത്തിയിരുന്നു. കലൂര്‍ സ്റ്റേഡിയം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള സ്റ്റേഷനുകളിലാണ് പരിശോധന നടത്തിയത്.

മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ കെ എ മനോഹരന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്.

കലൂര്‍ സ്റ്റേഡിയം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള 5 സ്റ്റേഷനുകള്‍ക്കകത്തെ സുരക്ഷാ സംവിധാനങ്ങളും എലവേറ്റേഴ്‌സും വൈദ്യുത സംവിധാനങ്ങളുമെല്ലാമാണ് പരിശോധിച്ചത്.

രണ്ടാം ഘട്ട ഉദ്ഘാടനം

സുരക്ഷാ അനുമതി ലഭിച്ചതോടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിനുള്ള ഒരുക്കത്തിലാണ് മെട്രോ.  അടുത്ത മാസം 3നാണ് കൊച്ചി മെട്രോ രണ്ടാം ഘട്ട ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News