കെ ആര്‍ അരവിന്ദാക്ഷന് രാഷ്ട്രീയ കേരളം വിടനല്‍കും; ഔദ്യോഗിക ബഹുമതികളോടെ തിരുനക്കരയില്‍ സംസ്കാര ചടങ്ങുകള്‍

കോട്ടയം: അന്തരിച്ച സി.എം.പി സംസ്ഥാനസെക്രട്ടറി കെ.ആര്‍. അരവിന്ദാക്ഷന്റെ സംസ്കാരം  . ഔദ്യോഗിക ബഹുമതികളോടെ കോട്ടയം തിരുനക്കരയിലെ വീട്ടുവളപ്പില്‍ ഉച്ചയ്ക്ക് 12നാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്ത്യോപചാരമർപ്പിക്കാൻ കോട്ടയത്തെത്തും.

സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹികരംഗത്തെ നിറസാന്നിധ്യവും മികച്ച സഹകാരിയുമായിരുന്ന കെ.ആര്‍. അരവിന്ദാക്ഷന്‍ ബുധനാഴ്ച്ച പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.

പൊതുദര്‍ശനം

തുടർന്ന് ജന്‍മനാടായ കോട്ടയത്ത് കൊണ്ടുവന്ന ഭൗതീക ശരീരം തിരുനക്കര അര്‍ബന്‍ ബാങ്ക് ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം വിലാപയാത്രയായി വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.

മന്ത്രി ജി സുധാകരന്‍, എൽ ഡി എഫ് കൺവീനർ വൈക്കം വിശ്വൻ, CPIM കോട്ടയം ജില്ലാ സെക്ടറി വി എൻ വാസവൻ തുടങ്ങി നിരവധി പ്രമുഖർ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ത്യോപചാരം അർപ്പിക്കാൻ തിരുനക്കരയിലെ വീട്ടിലെത്തും.

ഔദ്യോഗിക ബഹുമതികളോടെ ഉച്ചയ്ക്ക് 12 നാണ് സംസ്‌കാരച്ചടങ്ങുകള്‍. തുടര്‍ന്ന് തിരുനക്കര പഴയപോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് അനുശോചനയോഗവും ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News