ഓണ്‍ലൈന്‍ വിപണിയില്‍ ഷവോമിയുടെ ഓഫര്‍ പെരുമ‍ഴ

ഉത്സവ വിപണി ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും ക‍ഴിഞ്ഞു. എന്നാല്‍ ഓഫറുകള്‍ അവസാനിച്ചിട്ടില്ല. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ ദീപാവലി വില്‍പ്പന തുടങ്ങുന്നത് സെപ്റ്റംബര്‍ 27-29 വരെയാണ്.

ഇന്ന് രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന വില്‍പ്പനയില്‍ സ്മാര്‍ട്ട്‌ഫോണ്‍, ആക്സസറികള്‍, വെയറബിള്‍സ് തുടങ്ങിയവയ്ക്കെല്ലാം മികച്ച ഓഫറുകള്‍ ലഭിക്കും.
ഷവോമിയുടെ ആദ്യ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോണായ എം ഐ എ വണ്‍ ഈ സമയത്ത് എം ഐ ഡോട്ട്‌കോമില്‍ നിന്ന് വാങ്ങാം. കൂടാതെ റെഡ്മി നോട്ട് 4,റെഡ്മി 4 , എം ഐ മാക്സ് 2 എന്നിവയ്ക്കും ഈ സമയത്ത് ഓഫര്‍ ഉണ്ട്.

റെഡ്മി നോട്ട് 4 ന്‍റെ 3 ജിബി +32 ജിബി വാരിയന്റിന് ആയിരം രൂപ ഡിസ്കൌണ്ട് നല്‍കുന്നുണ്ട്. ഇതിന്‍റെ 4 ജിബി+64 ജിബി വാരിയന്റിനാവട്ടെ 2000 രൂപ ഡിസ്കൌണ്ട് ലഭിക്കും. മുന്‍പേ 10,999, 12,999 എന്നിങ്ങനെ വിലയുണ്ടായിരുന്ന ഈ ഫോണുകള്‍ ഇപ്പോള്‍ 9,999 രൂപ, 10,999 രൂപ എന്നിങ്ങനെയാണ് വില്‍ക്കുക.

റെഡ്മി 4 ന് 1500 രൂപ ഇളവാണ് കമ്പനി നല്‍കുക. 2 ജിബി+16 ജിബി, 3 ജിബി +32 ജിബി, 64 ജിബി+4 ജിബി എന്നിങ്ങനെ മൂന്നു വാരിയന്റുകളില്‍ ലഭ്യമാവുന്ന ഇവയുടെ വില 6,999, 8,999,10,999 എന്നിങ്ങനെയാണ്.

എം ഐ മാക്സ് 2 വിന് 2000 രൂപയാണ് കമ്പനി ഇളവ് നല്‍കുന്നത്. 32 ജിബി വാരിയന്റിന് 12,999 രൂപയും 64 ജിബി വാരിയന്റിന് 16,999 രൂപയുമാണ് വില. രണ്ടിനും 4 ജിബി റാം ആണ് ഉള്ളത്.

ആക്സസറികള്‍

1. എം ഐ ഹെഡ്ഫോണുകളില്‍ 300 രൂപ കിഴിവുണ്ട്. ഈ സീസണില്‍ 2,699 രൂപയ്ക്കാണ് ഇത് ലഭിക്കുക.
2. ഷവോമി ഇയര്‍ഫോണുകളില്‍ ഇളവുണ്ട്. എം ഐ ഇന്‍ ഇയര്‍ ഹെഡ്ഫോണുകള്‍ക്ക് 100 രൂപ കിഴിവില്‍ 499 രൂപയ്ക്കും എം ഐ ക്യാപ്സൂള്‍ ഇയര്‍ഫോണുകള്‍ക്ക് 100 രൂപ കിഴിവില്‍ 899 രൂപയ്ക്കുമാണ് ലഭിക്കുക.
3. ഷവോമിയുടെ 10,000 എംഎഎച്ച് പവര്‍ ബാങ്ക് 899 രൂപയ്ക്കും 20,000 എംഎഎച്ച് പവര്‍ ബാങ്ക് 1,799 രൂപയ്ക്കും ലഭിക്കും. ഇതിനു യഥാക്രമം 300 ,400 രൂപ ഡിസ്കൌണ്ട് ഉണ്ട്.
4. ഷവോമിയുടെ എം ഐ എയര്‍ പ്യൂരിഫയര്‍ 1,500 രൂപ ഡിസ്കൌണ്ടില്‍ 8,499 രൂപയ്ക്ക് ലഭിക്കും. കൂടാതെ 12,489 രൂപ വില വരുന്ന എയര്‍ പ്യൂരിഫയര്‍ ബണ്ടില്‍ 2,500 രൂപ ഡിസ്കൌണ്ടില്‍ 9,998 രൂപയ്ക്ക് ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News