യുഎഇ കോണ്‍സുലേറ്റിന് സ്ഥലം നല്‍കും; പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തിലായ വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: പ്രവേശന നടപടികള്‍ അനിച്ഛിതത്വത്തിലായ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 150 വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒാര്‍ഡിനന്‍സ് കൊണ്ട് വരും.

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സര്‍ക്കാരിന് നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം റഗുലറൈസ് ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

യു.എ.ഇ. സ്ഥാനപതികാര്യലയത്തിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കന്നതിന് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ 70 സെന്‍റ് സ്ഥലം പാട്ടത്തിന് നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു

2016-17 അദ്ധ്യയന വര്‍ഷത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ 150 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കാന്‍ ഒാര്‍ഡിനന്‍സ് കൊണ്ട് വരാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.

ഓര്‍ഡിനനന്‍സ് പ്രാബല്യത്തില്‍ വന്നാല്‍ ഉടന്‍ ഓരോ വിദ്യാര്‍ത്ഥിയും സര്‍വകലാശാല മുഖേന അപേക്ഷ നല്‍കേണ്ടതാണെന്നും കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സര്‍ക്കാരിന് നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം റഗുലറൈസ് ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

പേരൂര്‍ക്കടയില്‍ 70 സെന്‍റ് സ്ഥലം

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന യു.എ.ഇ. സ്ഥാനപതികാര്യലയത്തിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കന്നതിന് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ 70 സെന്‍റ് സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

സര്‍ക്കാര്‍, എയ്ഡഡ് പോളിടെക്നിക് കോളേജുകളില്‍ അധ്യാപകരുടെ 199 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

വിമാന ഇന്ധനത്തിന്‍റെ വാറ്റ് നികുതി 5 ശതമാനം കുറയ്ക്കാനും, ചെന്നൈ, ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി കൊച്ചിവരെ ദീര്‍ഘിപ്പിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ കണ്‍സള്‍ട്ടന്‍റായി നിയമിക്കാന്‍ തീരുമാനിച്ചു.

സപ്തംബര്‍ 30-ന് വിരമിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തിലിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് അര്‍ബന്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് ഇനീഷ്യേറ്റിവിന്‍റെ അധിക ചുമതല നല്‍കാനും തീരുമാനിച്ചു.

ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹിനെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായി നിയമിക്കാനും നിലവിലുളള ഡയറക്ടര്‍ വീണ എന്‍ മാധവനെ ഫുഡ് സേഫ്റ്റി കമ്മീഷണറായി നിയമിക്കാനും. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എം.ഡിയുടെ അധിക ചുമതല നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here