മോദിസര്‍ക്കാര്‍ രാജ്യത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നു; ബിജെപിയുടെ തൊ‍ഴിലാളി സംഘടനയായ ബിഎംഎസിന്‍റെ രൂക്ഷ വിമര്‍ശനം

ദില്ലി:കേന്ദ്രത്തിനെതിരെ വിമർശനവുമായി ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസും. രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് കേന്ദ്രസർക്കാർ അംഗീകരിച്ചതിനുപിന്നാലെയാണ് ബിഎംഎസ്സിന്‍റെ വിമർശനം.

‘തെറ്റായ ദിശ’യിലേക്ക് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സർക്കാർ കൊണ്ടുപോയെന്നും നിലവിലെ പരിഷ്കരണ നടപടികളിൽനിന്നു തിരിച്ചുവരണമെന്നുമാണ് ബിഎംഎസ്സ് ആവശ്യപ്പെട്ടു.

തൊഴിലില്ലായ്മ വർധിപ്പിക്കുന്ന ഇപ്പോഴത്തെ വളർച്ചാ നടപടികൾ നിർത്തലാക്കണം . ബിഎംഎസ് ദേശീയ അധ്യക്ഷൻ സജി നാരായണനാണ് കേന്ദ്രത്തിനെതിരെ പ്രസ്താവനയുമായി രംഗത്തുവന്നത്.

സാമ്പത്തിക പാക്കേജ്

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉതകുന്ന സാമ്പത്തിക പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കണം. ഇന്നത്തെ മാന്ദ്യം സമ്പദ്‌വ്യവസ്ഥയുടെ തെറ്റായ ദിശയിലുള്ള പോക്കിന്റെ ഫലമാണ്.

തൊഴിലില്ലായ്മ രൂക്ഷമാക്കിയ യുപിഎ സർക്കാർ നയങ്ങളുടെ തുടർച്ചയാണ് ഈ പരിഷ്കരണ നടപടികൾ.ബാങ്കിങ് ഉൾപ്പെടെയുള്ള എല്ലാ ധനകാര്യ പ്രവർത്തനങ്ങളും തീരെ സാവധാനത്തിലാണു പോകുന്നത്.

യുപിഎ സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പു പദ്ധതി ഇപ്പോൾ പല സംസ്ഥാനങ്ങളിലും നിലച്ചനിലയിലാണ്. ആറുമാസങ്ങൾക്കുശേഷവും വേതനം നൽകാനാകുന്നില്ലെന്നും സജി നാരായണൻ പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News