ഷാഡോ പൊലീസ് ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഷാഡോ പോലീസ് ചമഞ്ഞ് വ്യാപാരിയില്‍ നിന്ന് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച രണ്ട് പേരെ തമ്പാനൂര്‍ പോലീസ് പിടികൂടി.പരുത്തികു‍ഴി സ്വദേശിയായ ഹുസൈന്‍, ഇരുമ്പ് പൊടിയന്‍ എന്നീവരാണ് പോലീസ് പിടികൂടിയത് .

തമ്പാനൂര്‍ എസ് ഐ കെ എല്‍ സബത്ത് നടത്തിയ നാടകീയമായ നീക്കമാണ് പ്രതികളെ വലയിലാക്കിയത്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍സ്റ്റേഷന് സമീപത്തെ ആളെ‍ഴിഞ്ഞ പവര്‍ഹൗസ് റോഡ് കേന്ദ്രീകരിച്ചയിരുന്നു തട്ടിപ്പ് സംഘത്തിന്‍റെ പ്രവര്‍ത്തനം .

മദ്യപിച്ച ശേഷം ഒറ്റക്ക് വരുന്ന ആളുകളായിരുന്നു ഇവരുടെ തട്ടിപ്പില്‍ കുടങ്ങിയിരുന്നത്. പോലീസിലെ ഷാഡോ സംഘങ്ങള്‍ ആണെന്ന് പറഞ് പരിചയപെടുത്തിയ ശേഷം ആളുകളെ പോലീസ് സ്റ്റെലില്‍ ദേഹപരിശോധനക്ക് വിധേയമാക്കും.

തുടര്‍ന്ന് പണം തട്ടിയെടുത്ത ശേഷം വിട്ടയക്കും.ചെറിയ തുകകള്‍ ആണ് പിടിച്ച് പറിക്കുന്നതെന്നതില്‍ ആരും പരാതിപെടാന്‍ പോകാറില്ലെന്നതായിരുന്നു തട്ടിപ്പ് സംഘത്തിന് ധൈര്യം നല്‍ിയിരുന്നത് .

പൊലീസിന്‍റെ നാടകീയ നീക്കം

ക‍ഴിഞ ദിവസം തമി‍ഴ്നാട്ടുകാരനായ പച്ചക്കറി വ്യാപാരിയില്‍ നിന്ന് 42000 രൂപ ഇവര്‍ പിടിച്ച് പറിച്ചതോടെയാണ് വ്യാജപോലീസിനെ പിടിക്കാന്‍ യത്ഥാര്‍ത്ഥ പോലീസ് രംഗത്ത് ഇറങ്ങിയത് .

ന്യൂ തീയേറ്ററിന് സമീപം തട്ടിപ്പ് സംഘത്തെ കാത്ത് നിന്ന പോലീസിന് മുന്നില്‍ വ്യാജ പോലീസ് വന്ന് വീണു.പോലീസിന് കണ്ട് രണ്ട് ദിശകളിലേക്ക് ഒാടി രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ തമ്പാനൂര്‍ എസ് ഐ കെ എല്‍ സബത്ത് നാടകീയമായി പിടികൂടുകയായിരുന്നു.

പ്രതികള്‍ മുന്‍പും സമാനമായ തട്ടിപ്പ് നടത്തിയതിന് പോലീസ് പിടിയിലായിട്ടുണ്ട്. അറസ്റ്റലിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News