നിങ്ങള്‍ ഒപ്പമുണ്ടാകണം; പ്രാര്‍ത്ഥനയോടെ മഞ്ജുവും

കൊച്ചി: മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാത  തീയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തില്‍ തകര്‍പ്പന്‍ വേഷപകര്‍ച്ചയോടെയാണ് മഞ്ജു എത്തുന്നത്.

ചിത്രം റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് സുജാത ഇനി നിങ്ങളുടെതാണ്. ഒരു പാട് പ്രാര്‍ത്ഥനകളോടെ എന്ന് വ്യക്തമാക്കി മഞ്ജു രംഗത്തെത്തി.

കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു അവതരിപ്പിക്കുന്നത്. വീട്ടുവേലക്കാരിയായ സുജാത കണക്കില്‍ പിന്നാക്കം നില്‍ക്കുന്ന മകളെ മിടുക്കിയാക്കാന്‍ നടത്തുന്ന സൂത്രങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

മമ്തയും ഒപ്പം

കേരളമൊട്ടാകെ അറുപത് കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോജു ജോര്‍ജ്ജും നെടുമുടി വേണുവും ചിത്രത്തില്‍ പ്രധാനവേഷമാണ് കൈകാര്യം ചെയ്യുന്നത്. മമ്ത മോഹന്‍ദാസും കളക്ടറുടെ വേഷത്തില്‍ എത്തുന്നുണ്ട്.

അതേസമയം ദിലീപ് നായകനാവുന്ന രാമലീലയും  തീയേറ്ററുകളില്‍ എത്തുന്നുണ്ട്
. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ രണ്ട് ചിത്രങ്ങളും ഉറ്റുനോക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News