ഐശ്വര്യയും അഭിഷേക് ബച്ചനും വീണ്ടും ഒന്നിക്കുന്നു.

ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ഒരുമിച്ച് വെള്ളിത്തിരയില്‍ എത്തുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതാണ്.

ആരാധകര്‍ ഇരുവരെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണുവാന്‍ ഒരുപാട് നാളുകളായി കാത്തിരിക്കുന്നു. രാവണ്‍ എന്ന ചിത്രത്തിന് ശേഷം പിന്നീട് ഇരുവരും അഭിനയത്തില്‍ ഒന്നിച്ചിട്ടില്ല.

നീണ്ട ഇടവേളക്ക് ശേഷം അവര്‍ വീണ്ടും ഒരുമിക്കുന്നുവെന്നാണ് സുചന.ബസു ബാഗ്‌നാനിയുടെ സുന്ദര്‍ഘണ്ഡ് എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

അധികം വൈകാതെതന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. യഥാര്‍ഥ ജീവിതം തന്നെയാകും സിനിമയിലും ആവിഷ്‌കരിക്കുക എന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

ത്രില്ലര്‍ ഗണത്തില്‍ പെടുന്ന കഥയായിരിക്കും ചിത്രത്തിന് എന്നാണ് പുറത്തു വരുന്ന വിവരം . ആദ്യം ഇര്‍ഫാന്‍ ഖാനെയും തപ്സിയേയും ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് ഐശ്വര്യയിലേക്കും അഭിഷേകിലേക്കും എത്തുകയായിരുന്നു.

പഴയ പ്രണയ ജോഡികള്‍ ഒന്നിക്കുന്നത് കാണാനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News