
ഷാരൂഖ് ഖാനും, കരണ്‍ ജോഹറിനും, തുഷാര്‍ കപൂറിനും ശേഷം സല്‍മാന്‍ ഖാനും വാടക ഗര്‍ഭപാത്രത്തിലൂടെ ഒരു കുഞ്ഞിന്റെ അച്ഛന്‍ ആകാന്‍ ഒരുങ്ങുകയാണ്.
വാടക ഗര്‍ഭപാത്രത്തിനായി പറ്റിയ ആളെ തിരയുകയാണെന്നാണ് സല്‍മാനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ബോളിവുഡിലെ മിന്നും താരമായ സല്‍മാന് ഇതുവരെ ഒരു ജീവിത പങ്കാളിയെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടാകണം വാടക ഗര്‍ഭപാത്രത്തിലൂടെ ഒരു അച്ഛനാകാന്‍ സല്‍മാന്‍ തീരുമാനിച്ചിട്ടുണ്ടാവുക.
വരുന്ന ഡിസംബറില്‍ 52 വയസ്സാകുന്ന സല്‍മാനെ അച്ഛനായി കാണാമെന്ന് സല്‍മാന്റെ അമ്മ സല്‍മ ഖാനിന് വലിയ ആഗ്രഹമാണ്. അമ്മയുടെ നിര്‍ബന്ധം കാരണം ആയിരിക്കണം സല്‍മാന്‍ വാടക ഗര്‍ഭപാത്രത്തിലൂടെ അച്ഛനാകാന്‍ തീരുമാനിച്ചു കാണുക
വിവാഹിതരാകാത്തവര്‍ക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിയമ വ്യവസ്ഥയില്‍ ഉള്ളത്.
ഏതായാലും ഒരുവര്‍ഷത്തിനുള്ളില്‍ സല്‍മാന്‍ തന്റെ അച്ഛനാകാന്‍ ഉള്ള ആഗ്രഹം പൂര്‍ത്തീകരിക്കും എന്ന് തന്നെയാണ് കേള്‍ക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here