ജയിലില്‍ തന്നെ; ദിലീപിന്റെ റിമാന്‍ഡ് അടുത്തമാസം 12 വരെ നീട്ടി

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്തമാസം 12 നീട്ടുന്നതായി കോടതി അറിയിച്ചു.

14 ദിവസത്തേക്കാണ് റിമാന്‍ഡ് നീട്ടിയത്. മൂന്നാം തവണയാണ് ദിലീപ് ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.

ജസ്റ്റീസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതിനു മുന്‍പ് രണ്ട് തവണ ദിലീപിന്റെ ജാമ്യഹര്‍ജി ഈ ബെഞ്ച് തന്നെ പരിഗണിച്ചിരുന്നെങ്കിലും തള്ളുകയായിയിരുന്നു.

തുടര്‍ന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയശേഷം വീണ്ടും ഹൈക്കോടതിയെ ജാമ്യത്തിനായി ദീലീപ് സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News