മുഖ്യമന്ത്രിയുടെ ടീമും സ്പീക്കറുടെ ടീമും ഏറ്റു മുട്ടി; ഒടുവില്‍ ജയം ആര്‍ക്ക്

മുഖ്യമന്ത്രിയുടെ ടീമിനെ തകര്‍ത്ത് സ്പീക്കറുടെ കുട്ടികള്‍ ഫുട്‌ബോളില്‍ വിജയഗാഥ രചിച്ചു.

അണ്ടര്‍ 17 ലോകകപ്പിന്റെ പ്രചരണാര്‍ത്ഥം എം എല്‍എമാര്‍ തമ്മില്‍ നടത്തിയ ഫുട്‌ബോള്‍ മല്‍സരത്തിലാണ് സ്പീക്കറുടെ ടീം മുഖ്യമന്ത്രിയുടെ ടീമിനെ പരാജയപെടുത്തിയത് .
സ്പീക്കറുടെ ടീമിന്റെ സ്‌ട്രൈക്കര്‍ ടിവി രാജേഷ് നീട്ടിയടിച്ച പന്ത് ഷാഫി പറമ്പിലിനെ മറികടന്ന് ഗോള്‍വല കിലുക്കിയപ്പോള്‍ മുഖ്യമന്ത്രി ടീം തോറ്റു സ്പീക്കറുടെ ടീം ആര്‍ത്തട്ടഹസിച്ചു.

ഭരണപക്ഷത്തെ പ്രമുഖരായ കെടി ജലീലും ,വി എസ് സുനില്‍കുമാറും, എല്‍ദോ ഏബ്രഹാമും പെനാല്‍ട്ടി ക്വിക്ക് പാഴക്കിയപ്പോള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ഗോള്‍ അടിച്ചത് പ്രതിപക്ഷത്തെ ഷാഫി പറമ്പില്‍ മാത്രം.ഹൈറേഞ്ചിന്റെ പഴയ മിന്നും താരമായ മണിയാശാന്‍ മുതല്‍ സഭയിലെ ബേബിയായ എല്‍ദോ എബ്രഹാം വരെയുളളവര്‍ പങ്കാളികളായ ഫുട്‌ബോള്‍ മല്‍സരം കാണികള്‍ക്കും കൗതുകമായി.

വകുപ്പ് നിയത്രിക്കുന്നത് പോലെ എളുപ്പമായിരുന്നില്ല പന്ത് നിയന്ത്രിക്കാന്‍.

മന്ത്രിമാരായ കെ ടി ജലീലും, എം എം മണിയും മുഖ്യമന്ത്രിക്ക് വേണ്ടി കളത്തിലിറങ്ങിയപ്പോള്‍ , ഇ ചന്ദ്രശേഖരനും, വി എസ് സുനില്‍കുമാറും , കെ .രാജുവും സ്പീക്കര്‍ക്ക് വേണ്ടി അണിനിരന്നു. എന്നാല്‍ വകുപ്പ് നിയത്രിക്കുന്നത് പോലെ എളുപ്പമായിരുന്നില്ല പന്ത് നിയന്ത്രിക്കാന്‍.

ആരുമാരും ഗോള്‍ അടിക്കാതെ സമനിലയിലായതോടെ പെനാല്‍ട്ടി ഷൂട്ടട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത് .

ടിവി രാജേഷും,രാജു എബ്രഹാമും, ആര്‍ രാജേഷും സ്പീക്കര്‍ക്ക് വേണ്ടി ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ ഷാഫി പറബിലിന്റെ ഒറ്റ ഗോളില്‍ മുഖ്യമന്ത്രി ടീം മാനം കാത്തു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News