എളിയ പാര്‍ട്ടി പ്രവര്‍ത്തകനായി ജീവിക്കും; മന്ത്രി സ്ഥാനത്തേക്ക് തിരികെയില്ലെന്ന് ഇപി ജയരാജന്‍

കോട്ടയം: മന്ത്രി സ്ഥാനത്തേക്ക് ഇപ്പോള്‍ തിരിച്ച് വരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇപി ജയരാജന്‍.

മന്ത്രിസഭയിലേക്ക് തിരിച്ചുവരാനല്ല താന്‍ രാജിവച്ചതെന്നു അദ്ദേഹം പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ആരോപണമുണ്ടായപ്പോള്‍ രാജിവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് അനുകൂലമായ വിധി നീതിയുടെ സന്ദേശമാണ്. മുന്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിന്റെ നിലപാട് അമിതാവേശത്തിന്റെ ഭാഗമാണെന്നു കരുതുന്നില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

തനിക്ക് എല്ലാവരോടും സൗഹൃദം മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി
കോടതി വിധി നീതിയുടെ വിജയമാണ്.

കേസില്‍ ചില വ്യക്തതകള്‍ വരാനുണ്ട്, അത് വന്ന് കഴിഞ്ഞാല്‍ ചിലകാര്യങ്ങള്‍ മാധ്യമങ്ങളോട് തുറന്ന് പറയുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here