രാമലീല തിയേറ്ററുകളില്‍ എത്തുമ്പോഴും ദിലീപിന്റെ കാരാഗൃഹവാസം തുടരും; റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി: പുതിയ ചിത്രമായ രാമലീല തീയേറ്ററുകളില്‍ എത്തുമ്പോഴും ദിലീപ് ജയിലില്‍ തുടരുകയാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡ് കാലാവധി അടുത്തമാസം 12 വരെ നീട്ടനാണ് കോടതി തീരുമാനിച്ചത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെയുടേതാണ് നടപടി.

 11-ാം പ്രതിയാണ് ദിലീപ്

വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. കേസില്‍ 11-ാം പ്രതിയാണ് ദിലീപ്.

എന്തെങ്കിലും പറയാന്‍ ഉണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ദീലീപിന് ജാമ്യം നല്‍കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ആക്രമണത്തിന്റെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പ്രോസിക്യൂഷന്‍ പറഞ്ഞു. ഇതിനിടെ കഴിഞ്ഞ ദിവസം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധിപറയാന്‍ ഹൈക്കോടതി മാറ്റിവെച്ചിരിക്കുകയാണ്.

ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പറയാന്‍ മാറ്റിയത്.

ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News