പാനമ രേഖകളിലെ അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍ ; അമിതാഭ് ബച്ചനേയും ഐശ്വര്യാറായിയേയും ചോദ്യം ചെയ്‌തേക്കും

ദില്ലി: ആഗോളതലത്തില്‍ കോളിളക്കമുണ്ടാക്കിയ പാനമ പേപ്പര്‍ കേസില്‍ നിര്‍ണായക നീക്കം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സ്ഥാനം പോയതടക്കമുള്ള വലിയ ചലനമാണ് പാനമ രേഖകള്‍ പുറത്തുവന്നതിലൂടെ ആഗോള തലത്തിലുണ്ടായത്.

രാജ്യത്ത് അമിതാഭ് ബച്ചനും ഐശ്വര്യാറായിയുമടക്കമുള്ള 500 ലധികം പ്രമുഖരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ചോര്‍ന്ന രേഖകളിലെ വിവരങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയായിരുന്നു.

അന്വേഷണം നിര്‍ണായക വ‍ഴിത്തിരിവില്‍

അന്വേഷണങ്ങള്‍ അന്തിമഘട്ടത്തിലെത്തിയതോടെയാണ് അമിതാഭ് ബച്ചനേയും കുടുംബത്തേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനുള്ള നീക്കം നടക്കുന്നത്.

അമിതാഭ് ബച്ചനേയും ഐശ്വര്യാ റായിയേയും വിശദീകരണം നല്‍കാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം നല്‍കിയ നോട്ടീസിന് ബച്ചന്‍ കുടുംബം മറുപടി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണ്ടിവരുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ പറയുന്നു. ബച്ചന്‍ കുടുംബത്തിന്റെ 2004 മുതലുള്ള വിദേശ വരുമാനം സംബന്ധിച്ചുള്ള ചോദ്യങ്ങളായിരുന്നു അന്ന് നോട്ടീസിലുണ്ടായിരുന്നത്.

മൊസാക് ഫോന്‍സെക

വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ളവരുടെ രേഖകള്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ആണ് വെളിച്ചത്തുകൊണ്ടുവന്നത്. പാരിസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൊസാക് ഫോന്‍സെകയുടെ ചോര്‍ത്തിക്കിട്ടിയ രേഖകളായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News