കമലുമായി വീണ്ടും ഒന്നിക്കുമോ; നിലപാട് വ്യക്തമാക്കി ഗൗതമി

പതിമൂന്ന് വര്‍ഷത്തെ ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച് വേര്‍പിരിഞ്ഞ കമല്‍ ഹസനും ഗൗതമിയും വീണ്ടും ഒന്നിക്കുന്നതായ വാര്‍ത്തകളുണ്ടായിരുന്നു സജീവമായിരുന്നു.

ചില തെറ്റിദ്ധാരണകള്‍ കാരണമാണ് പിരിഞ്ഞതെന്നും എന്നാല്‍ തെറ്റിദ്ധാരണകള്‍ നീക്കി ഇവര്‍ വീണ്ടും ഒന്നിക്കുകയാണ് എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ഗൗതമി തന്നെ രംഗത്തെത്തിയിരിയ്ക്കുകയാണ്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അത് ചെയ്തോട്ടെ എന്നാണ് ഗൗതമി ഈ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ചത്.

എല്ലാവരും അവരവരുടെ ജീവിതത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അല്ലാതെ മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്നതിലല്ല എന്നും ഗൗതമി കൂട്ടിചേര്‍ത്തു.

ഗൗതമിയുടെ മകള്‍

ആദ്യ വിവാഹ ബന്ധം വേര്‍പെട്ട് നില്‍ക്കുകയായിരുന്നു ഗൗതമി. ആ ബന്ധത്തില്‍ ഒരു മകളുമുണ്ട്. ഒരു വര്‍ഷത്തിനുള്ളിലാണ് സന്ദീപ് ഭട്ടിയയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയത്.

സരികയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ കമലുമായി ഗൗതമി പതിമൂന്ന് വര്‍ഷത്തോളം ഒന്നിച്ച് ജീവിച്ചു.

കഴിഞ്ഞ നവംബറിലാണ് ഗൗതമിയും കമല്‍ ഹസനും വേര്‍പിരിഞ്ഞത്. ഗൗതമി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News