ജിമിക്കി കമ്മലിന്റെ ഓളം ബിബിസിയും ഏറ്റെടുത്തു

ഇപ്പോള്‍ എവിടെത്തിരിഞ്ഞാലും ജിമിക്കി കമ്മല്‍ എന്ന പാട്ട് മാത്രമെ കേള്‍ക്കാനുള്ളു.

ഇപ്പോഴിതാ ആ ഗാനം ബിബിസിയുടെ ശ്രദ്ധയിലും പെട്ടു. എല്ലാവരെയും നൃത്തം ചെയ്യിക്കുന്ന പാട്ടിനെക്കുറിച്ച്
ബിബിസി പ്രത്യേക പരിപാടിയും നടത്തി.


സ്റ്റുഡിയോയില്‍ ഇരുന്ന് ഈ ഗാനത്തിന് ഒപ്പം ചുവട് വയ്ക്കുന്ന ചാനല്‍ അവതാരികയെയും ദൃശ്യങ്ങളില്‍
കാണാം.

നിരവധി ആളുകള്‍ ഈ പാട്ട് ഡാന്‍ഡ് ചലഞ്ചായി ഏറ്റെടുത്തതോടെയാണ് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയത്.ഇപ്പോള്‍ വിദേശികളും പാട്ടിനൊപ്പം ചുവടുവെച്ചു തുടങ്ങി

എറണാകുളത്തെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കോമേഴ്സിലെ അദ്ധ്യാപിക ഷെറിലും വിദ്യാര്‍ത്ഥികളും ചേര്‍ന്ന ഒരുക്കിയ വീഡിയോ 16 മില്യണ്‍  ആളുകള്‍ കണ്ടെന്നു ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News