രാഹുല്‍ ഗാന്ധി ക്രിസ്ത്യാനി; വിവാദ വാദങ്ങളുമായി സുബ്രമണ്യന്‍ സ്വാമി

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രമണ്യം സ്വാമി രംഗത്ത്. രാഹുല്‍ ക്രിസ്ത്യാനിയാണെന്ന സംശയമുണ്ടെന്ന ആരോപണം പോലും സ്വാമി ഉന്നയിച്ചു.

ഗുജറാത്തില്‍ കാളവണിയില്‍ പര്യടനത്തിനിടെ നാല് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച രാഹുലിന്റെ നടപടിയാണ് മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയെ പ്രകോപിച്ചതെന്നാണ് വ്യക്തമാകുന്നത്.

ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുന്‍പ് താന്‍ ഹിന്ദുവാണെന്ന് രാഹുല്‍ പ്രഖ്യാപിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് സ്വാമി തുടങ്ങിയത്. രാഹുലിന് അങ്ങനെ പറയാനാകില്ലെന്ന് വിശ്വസിക്കുന്നതായും ബിജെപി നേതാവ് പറഞ്ഞു.

10 ജന്‍പഥില്‍ പള്ളിയുണ്ട്

രാഹുല്‍ ക്രിസ്ത്യാനിയാണെന്ന് സംശയിക്കുന്നതായി വ്യക്തമാക്കിയ സ്വാമി 10 ജന്‍പഥില്‍ പള്ളിയുമുണ്ടെന്ന ആരോപണവും ഉന്നയിച്ചു. ബി ജെ പിയേയും ആര്‍ എസ് എസിനേയും നേരിടാന്‍ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ കൊണ്ട് മാത്രം രാഹുലിന് സാധിക്കില്ലെന്നും എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വാമി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel