ആര്‍ത്തവദിനങ്ങള്‍ ആഘോഷിക്കാം; മെന്‍സ്ട്രല്‍ കപ്പുകള്‍ സ്വീകാര്യമാകുന്നു; എങ്ങനെ ഉപയോഗിക്കാമെന്ന വീഡിയോ കാണാം

ആര്‍ത്തവദിനത്തിലെ ബുദ്ധിമുട്ടികള്‍ക്കും അസൗകര്യങ്ങള്‍ക്കും വിട. മെന്‍സ്ട്രല്‍ കപ്പുകള്‍ സ്വീകാര്യമാകുന്നു ‍. തുടക്കത്തിലെ ഭീതിയും അജ്ഞതയും പതിയെ മാറി ഇന്ന് മെന്‍സ്റ്ററല്‍ കപ്പുകള്‍ സ്ത്രീകള്‍ക്കിടയില്‍ പ്രിയങ്കരമായി തുടങ്ങിരിക്കുകയാണ്.
പരമ്പരാഗത രീതികളെക്കാള്‍ ശുചിത്വം ഉറപ്പുവരുത്തുന്ന ഇവ ആരോഗ്യത്തിനു ഹാനികരം അല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

കോട്ടണ്‍ പാഡുകള്‍ക്ക് പകരം ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന സിന്തറ്റിക് പാഡുകള്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുവെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതും മെന്‍സ്ട്രല്‍ കപ്പുകളെ സ്വീകാര്യമാക്കുന്നു.

യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും

ആര്‍ത്തവ ദിനങ്ങളില്‍ ജോലികളും യാത്രകളും ചെയ്യുന്ന സത്രീകള്‍ക്കു മെന്‍സ്റ്ററല്‍ കപ്പുകള്‍ ഏറെ സഹായകമാണ്. സാധാരണ ആര്‍ത്തവ ദിനങ്ങളില്‍ 4,5 മണിക്കൂര്‍ ഇടവിട്ടു പാഡുകള്‍ മാറേണ്ടി വരുന്നത് സ്ത്രീകള്‍ക്ക് ഏറെ അസൗകര്യം സൃഷ്ടിച്ചിരുന്നു. മാറ്റാന്‍ താമസിക്കുന്നത് ശുചിത്വപ്രശ്‌നങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യാറുണ്ട്.
മാത്രമല്ല ചിലര്‍ക്ക് പാഡുകള്‍ ഉണ്ടാക്കുന്ന അലര്‍ജി വളരെ ഏറെ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. ഇതെല്ലാം ഒഴിവാക്കിയാണു മെന്‍സ്റ്ററല്‍ കപ്പുകള്‍ എത്തുന്നത്. തുടര്‍ച്ചയായി 12 മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ സാധിക്കും.

ഈ 12 മണിക്കൂര്‍ സമയം ആര്‍ത്തവ രക്തം ശേഖരിച്ചു വയ്ക്കാന്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ക്ക് കഴിയുന്നു.
സാധാരണ ആര്‍ത്തവ ദിനങ്ങളില്‍ 40മില്ലി രക്തമാണ് ശരീരത്തില്‍ നിന്ന് പോകുന്നത്.

അമിത രക്തസ്രാവം ഉള്ളവര്‍ക്ക് 6 മണിക്കൂര്‍ ഇടവിട്ട് രക്തം കളഞ്ഞ് കപ്പ് ശുചിയാക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്.
പാഡുകളുടെത് പോലെ യൂസ് ആന്‍ഡ് ത്രോ അല്ല എന്നതും ഇതിലേയ്ക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്നു. നഗരങ്ങളില്‍ ജീവിക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഉപയോഗിച്ച പാഡുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതും ഏറെ ക്ലേശകരമാണ്.

മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിച്ചാല്‍ ഈ പ്രശ്നമില്ല. ചൂടുവെള്ളവും ഡെറ്റോളും ഉപയോഗിച്ച് വൃത്തിയാക്കി ഇത് വീണ്ടും ഉപയോഗിക്കാം.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News