വാഹന പ്രേമികള്‍ കാത്തിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഓട്ടോ എക്സ്പോയുടെ തിയതി പ്രഖ്യാപിച്ചു

രാജ്യത്തെ ഏറ്റവും വലിയ വാഹന പ്രദർശനമായ ഓട്ടോ എക്സ്പോയ്ക്ക് ഫെബ്രുവരി രണ്ടാംവാരം അരങ്ങുണരും. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലുള്ള ഇന്ത്യ എക്സ്പോ മാർട്ടാണ് 2018 ഫെബ്രുവരി ഒൻപതുമുതൽ 14 വരെ നീളുന്ന ഓട്ടോ എക്സ്പോയ്ക്ക് വേദിയാവുക.

വാഹന പ്രേമികളുടെ സൗകര്യാർഥം ഇക്കുറി ഓട്ടോ എക്സ്പോയുടെ സമയക്രമം ഒരു ദിവസം ദീർഘിപ്പിച്ചിട്ടുണ്ട്.

സൊസൈറ്റി(സയാം)യും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സി ഐ ഐ)യും ഓട്ടമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(എ സി എം എ)യും അറിയിച്ചു.

‘കോ ക്രിയേറ്റ്, കോ എക്സിസ്റ്റ് ആൻഡ് സെലിബ്രേറ്റ്’ എന്നതാണ് വരുന്ന ഓട്ടോ എക്സ്പോയുടെ പ്രമേയമെന്നും ‘സയാം’ ഡയറക്ടർ ജനറൽ വിഷ്ണു മാഥുർ വെളിപ്പെടുത്തി.

പ്രമുഖ വാഹന നിര്‍മ്മാതാക്കളെത്തും

മൊത്തം 1.85 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയാലണ് ഓട്ടോ എക്സ്പോ അരങ്ങേറുക; 14 പ്രദർശന ഹാളുകളിലായി രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളുടെയെല്ലാം സാന്നിധ്യം പ്രതീക്ഷിക്കാം.

പുത്തൻ മോഡൽ അവതരണങ്ങൾക്കൊപ്പം ഭാവി മോഡൽ മാതൃകകളുടെ പ്രദർശനവും ഓട്ടോ എക്സ്പോയുടെ സവിശേഷതയാവും. കൂടാതെ വിന്റേജ് കാറുകളും സൂപ്പർ കാറുകളുമൊക്കെ പ്രദർശിപ്പിക്കുന്ന പ്രത്യേക വിഭാഗവുമുണ്ടാകും.

സന്ദർശകർക്കായി ഇന്നൊവേഷൻ സോൺ, ഡസ്റ്റിനേഷൻ സോസോൺ, സ്മാർട് മൊബിലിറ്റി സോൺ, കോംപറ്റീഷൻ സോൺ തുടങ്ങിയ പ്രത്യേക മേഖലകളും ഇത്തവണ സജ്ജീകരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here