അതിവേഗം കുതിക്കുന്ന ഇന്ത്യന്‍ ടെലികോം വിപണി; ജിയോയെ വെല്ലാന്‍ എയര്‍ടെല്‍ 5ജിയുമായി ഉടനെത്തും

ഇന്ത്യന്‍ മൊബൈല്‍ അതിവേഗം കുതിക്കുകയാണ് . 2ജിയില്‍ നിന്നും 3 ജിയിലേക്കും അവിടുന്ന് 4ജിയിലേക്കുമുള്ള മാറ്റം അതിവേഗമായിരുന്നു.

എന്നാല്‍ അതുകൊണ്ടൊന്നും തീരുന്നില്ല .5ജി നെറ്റ്‌വര്‍ക്ക് ഉടനടി അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനികള്‍. ജിയോയും എയര്‍ടെല്ലും തന്നെയായിരുക്കും വിപണി കീ‍ഴടക്കാന്‍ 5ജിയുമായെത്തുന്നത് .

മിമോ എന്ന സാങ്കേതിക വിദ്യ

മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട് അഥവാ മിമോ എന്ന സാങ്കേതിക വിദ്യയെയാണ് ഇതിനായി എയര്‍ടെല്‍ കൂട്ടുപിടിക്കുന്നത്. വരാനിരിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ മുന്നോടിയും അടിത്തറയുമാണ് മിമോ.

ഇതൊരു ഹരിത സാങ്കേതിക വിദ്യയുംകൂടിയാണ്.5ജി പിന്തുണയ്ക്കുന്ന സ്മാര്‍ട്ട് ഫോണുകളിലൂടെ മാത്രമേ വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here