നെയ്മര്‍ മികവില്‍ ബയേണിനെ തരിപ്പണമാക്കി പിഎസ്ജി; ബാഴ്‌സയ്ക്ക് ജയം; മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി യുവന്റസ് ടീമുകളും വിജയ പാതയില്‍

ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന് ഞെട്ടിക്കുന്ന തോല്‍വി. നെയ്മറുടെ കുതിപ്പില്‍ മുന്നേറിയ പി എസ് ജിക്ക് മുന്നില്‍ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ജര്‍മ്മന്‍ ശക്തികള്‍ ഏറ്റുവാങ്ങിയത്.

നെയ്മര്‍,കവാനി,ആല്‍വേസ് എന്നിവരാണ് ബയേണിന്റെ വല തകര്‍ത്തത്. മുന്‍ ചാമ്പ്യന്‍മാരായ ബയേണിനെ സംബന്ധിച്ചടുത്തോളം നാണക്കേടിന്റെ അധ്യായമാണ്.

സെല്‍ഫ് ഗോളില്‍ ബാ‍ഴ്സ

സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തിലായിരുന്നു മെസിയുടെ ബാഴ്‌സലോണ വിജയ തീരമണിഞ്ഞത്. മെസി എടുത്ത ഫ്രീകിക്ക് സുവാരസ് ഏറ്റെടുത്തെങ്കിലും പന്ത് വലയിലാകാന്‍ സ്‌പോര്‍ടിങ് താരം കോട്‌സിന്റെ പിഴവ് വേണ്ടി വന്നു.

സി.എസ്.കെ മോസ്‌കോയെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് തകര്‍ത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതാപകാലത്തെ ഓര്‍മ്മിപ്പിച്ചു. ലുക്കാക്കോയുടെ ഇരട്ടഗോളിന്റെ കരുത്തിലാണ് ചുവന്ന ചെകുത്താന്‍മാര്‍ കുതിച്ചത്.

സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റികോ മാഡ്രിഡിനെ തകര്‍ക്കാനായത് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിക്ക് അഭിമാന നേട്ടമായി. ഇഞ്ചുറി ടൈമിലാണ് ചെല്‍സി അത്‌ലറ്റിക്കോയെ വീഴ്ത്തിയത്.

ഇറ്റാലിയന്‍ കരുത്തരായ യുവന്റസും ആവേശ ജയം സ്വന്തമാക്കി. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഒളിംപിയാക്കോസിനെ തകര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News