ഇതാണ് കൊല്ലം മെഡിട്രീനയുടെ ‘ആതുരസേവനം’; മുഴ നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ ട്യൂബിന്റെ അവശിഷ്ടം; പരാതിപ്പെട്ടപ്പോള്‍ ഭീഷണി

കൊല്ലം: മുഴ നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച ട്യൂബിന്റെ അവശിഷ്ടം കണ്ടെത്തി.

മയ്യനാട് സ്വദേശി റംലയാണ് വയറില്‍ ട്യൂബുമായി കഴിയുന്നത്

പരാതിയുടെ അടിസ്ഥാനത്തില്‍ ട്യൂബ് പുറത്തെടുത്തതിനു ശേഷവും കടുത്ത വയറുവേദനയെ തുടര്‍ന്ന് വീണ്ടും സ്‌കാന്‍ ചെയ്തപ്പോള്‍ ട്യൂബിന്റെ ബാക്കി ഭാഗം വയറില്‍ ഉണ്ടെന്ന് വ്യക്തമായി.

കൊല്ലം മയ്യനാട് സ്വദേശി റംലയാണ് വയറില്‍ ട്യൂബുമായി കഴിയുന്നത്. കൊല്ലം മെഡിട്രീന ആശുപത്രിക്കെതിരെ പൊലീസിന് പരാതി നല്‍കിയെങ്കിലും നടപടിയില്ലെന്ന് ബന്ധുകള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News