തരുണ്‍ തേജ്പാലിനെതിരെ ബലാത്സംഗകുറ്റം; കുറ്റം ചുമത്തുന്നത് ഒരുമാസത്തേക്ക് നീട്ടിവയ്ക്കണമെന്ന അപേക്ഷ തള്ളി

ദില്ലി: തെഹല്‍ക്ക മുന്‍ പത്രാധിപന്‍ തരുണ്‍ തേജ്പാലിനെതിരെ ഗോവ കോടതി ബലാത്സംഗകുറ്റം ചുമത്തി. ലൈംഗികമായി പീഡിപ്പിച്ചുവെന്ന സഹപ്രവര്‍ത്തകയുടെ പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയത്.

തരുണ്‍ സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി

കുറ്റം ചുമത്തുന്നത് ഒരുമാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തരുണ്‍ സമര്‍പ്പിച്ച അപേക്ഷയും കോടതി തള്ളി.

ഹോട്ടലിലെ ലിഫ്റ്റില്‍വച്ച് തരുണ്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. കേസില്‍ 2013 നവംബര്‍ 30നാണ് തരുണ്‍ അറസ്റ്റിലാകുന്നത്. ആരോപണങ്ങളെ തുടര്‍ന്ന് തെഹല്‍ക്ക എഡിറ്റര്‍ സ്ഥാനത്ത് നിന്ന് തരുണ്‍ രാജിവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News