ലിസി ജീവിതം ആഘോഷിക്കുകയാണ്; പുതിയ സുഹൃത്തിനൊപ്പം; വൈറലായി ചിത്രം

ചെന്നൈ; മലയാള ചലച്ചിത്രമേഖലയിലെ പ്രിയപ്പെട്ട താര ജോഡിയായിരുന്നു പ്രിയദര്‍ശന്‍ ലിസി ദമ്പതികള്‍. 24 വര്‍ഷം നീണ്ട ദാമ്പത്യം ഉപേക്ഷിച്ച് ഇരുവരും വഴിപിരിഞ്ഞിട്ട് അധികം കാലമായിട്ടില്ല.

ആരാധകരെ ഞെട്ടിച്ച വാര്‍ത്തകളിലൊന്നായിരുന്നു ഇത്. വിവാഹമോചനത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരേയും ഇരുവരും വ്യക്തമാക്കിയിട്ടില്ല.

അതിനിടയില്‍ ചലച്ചിത്രമേഖലയിലേക്ക് ലിസി മടങ്ങിയെത്തുമെന്നുള്ള വാര്‍ത്തകളടക്കം പ്രചരിച്ചിരുന്നു. എന്നാല്‍ ചലച്ചിത്രമേഖലയ്ക്ക് മുതല്‍കൂട്ടാകുന്ന തരത്തിലുള്ള ഡബ്ബിംഗ് സ്റ്റുഡിയോയുമായി ലിസി രംഗത്തെത്തുന്നതാണ് പിന്നീട് ഏവരും കണ്ടത്.

ചെന്നൈയിലെ സ്റ്റുഡിയോ

ഉലകനായകന്‍ കമല്‍ ഹാസന്‍ ഉദ്ഘാടനം ചെയ്ത സ്റ്റുഡിയോ ചെന്നൈയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ജീവിതം ആഘോഷിക്കുകയാണെന്ന് വ്യക്തമാക്കി താരം രംഗത്തെത്തി.

സുഹൃത്തിന്റെ ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചാണ് ലിസി സന്തോഷം അറിയിച്ചത്. കറുത്ത ടീ ഷര്‍ട്ടും കറുത്ത പാന്റ്‌സും കൂളിങ്ങ് ഗ്ലാസുമൊക്കെയായി തകര്‍പ്പന്‍ ലുക്കിലാണ് ലിസി.

സ്ത്രീകളുടെ സുഹൃത്ത് ആര്

സ്ത്രീകളുടെ അടുത്ത സുഹൃത്ത് ഡയമണ്ടാണെന്ന് ആരാണ് പറഞ്ഞതെന്ന ചോദ്യവും താരം ഉന്നയിച്ചിട്ടുണ്ട്. യാത്രകളും ബൈക്ക് റൈഡിംഗുമാണ് ഏറ്റവും അടുത്ത സുഹൃത്തെന്ന സന്ദേശം കൂടിയാണ് ലിസി പങ്കുവയ്ക്കുന്നത്.

ഇത് വ്യക്തമാക്കുന്ന ചെറു കുറിപ്പും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ മുടികളില്‍ കാറ്റ് തലോടുന്നു, കണ്ണുകളെ പ്രകാശം തഴുകുന്നു, ഹൃദയം സംഗീതത്താല്‍ തുളുമ്പുന്നു, മുന്നില്‍ അതിരുകളില്ലാത്ത ചക്രവാളം മാത്രമാണുള്ളത്’ മനോഹരമായ സ്വപ്‌നങ്ങള്‍ അങ്ങനെയാണെന്നും താരസുന്ദരി വര്‍ണിക്കുന്നു.

ലിസിയുടെ പുതിയ ചിത്രം ഇതിനകം വൈറലായിട്ടുണ്ട്. നിരവധിപേരാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ലിസിയുടെ സന്തോഷത്തില്‍ പങ്കുചേരുന്നതായും ആരാധകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here