കോണ്‍ഗ്രസ് ഭരണത്തിലുള്ള ബാങ്കില്‍ രാത്രി പണം വെച്ച് ചീട്ടുകളി; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

തൃശൂര്‍: കോണ്‍ഗ്രസ് ഭരണസമിതിക്ക് കീഴിലുള്ള ഗുരുവായൂര്‍ അര്‍ബന്‍ സഹകരണ ബാങ്കില്‍ പണം വെച്ച് ചീട്ടുകളിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ബാങ്കിനെ സാമൂഹ്യ വിരുദ്ധരുടെ താവളമാക്കിയ ഭരണസമിതി രാജിവെക്കണം എന്നാവശ്യപ്പെട്ട് ഹെഡ് ഓഫീസിലേക്കാണ് മാര്‍ച്ച് നടന്നത്.

ഹെഡ് ഓഫീസിലിരുന്ന് ചീട്ടുകളിച്ചവരെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം വൈകിട്ടാണ് ബാങ്കിന്റെ ഹെഡ് ഓഫീസിലിരുന്ന് ചീട്ടുകളിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക് ഡയറക്ടര്‍ ആര്‍.എ അബൂബക്കര്‍, പ്യൂണ്‍മാരായ കോട്ടപ്പടി സ്വദേശി മരക്കാത്ത് സുരേന്ദ്രന്‍, ഉണ്ണികൃഷ്ണന്‍, ഡ്രൈവര്‍ എം.വി രാജു, വാച്ച്മാന്‍ കെ.എസ് വത്സന്‍ എന്നിരവരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് പന്ത്രണ്ടായിരത്തി അറുന്നൂറ് രൂപയും പിടിച്ചെടുത്തിരുന്നു.

മദ്യപിച്ച് പണം വെച്ച് ചീട്ടുകളിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ബാങ്കിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോഴപ്പണം പങ്കുവെക്കുന്നതിലുള്ള തര്‍ക്കം മറ്റ് ഭരണസമിതി അംഗങ്ങളെ പ്രകോപിപ്പിച്ചതായി സൂചനയുണ്ട്. ബാങ്കില്‍ ചീട്ടുകളി നടക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പോലീസിന് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

തൈക്കാട് മേഖലയിലെ ബീവറേജസ് ഔട്‌ലറ്റ് അടച്ചുപൂട്ടുന്നതിനായി മുന്‍നിരയില്‍ സമരം നയിച്ച ആര്‍.എ അബൂബക്കറാണ് ബാങ്കിനുള്ളില്‍ മദ്യപിച്ച് ചീട്ടുകളിച്ചതിന് അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News