പ്രചാരണത്തിരക്കുകള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥികള്‍ മുഖാമുഖം

മലപ്പുറം: പ്രചാരണത്തിരക്കുകള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥികള്‍ ഒരു വേദിയില്‍. വേങ്ങര ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പിടിഎ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് സ്ഥാനാര്‍ത്ഥികള്‍ ഒരുമിച്ച് വേദി പങ്കിട്ടത്. സ്‌കൂളിലെ അടിസ്ഥാനപ്രശ്‌നങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ചോദ്യമുന്നയിച്ചപ്പോള്‍ പരിഹാരം കാണാന്‍ കൂടെയുണ്ടാകുമെന്ന് സ്ഥാനാര്‍ത്ഥികള്‍ ഉറപ്പ് നല്‍കി.

വ്യത്യസ്തമായ പ്രചാരണ വഴിയില്‍ വേറിട്ട് നടക്കുന്നവര്‍

വേങ്ങര പിടിക്കാനിറങ്ങിയ ആറു പേര്‍. വ്യത്യസ്തമായ പ്രചാരണ വഴിയില്‍ വേറിട്ട് നടക്കുന്നവര്‍. വേങ്ങര ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നിലാണ് ആറ് സ്ഥാനാര്‍ത്ഥികളും വേദി പങ്കിട്ട് നിലപാടുകള്‍ വ്യക്തമാക്കിയത്. സ്‌കൂള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളാണ് വിദ്യാര്‍ത്ഥികള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണത്തിലുള്‍പ്പെടുത്തി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍ ഉറപ്പ് നല്‍കി.

മുസ്ലീംലീഗിന്റെ മുന്‍ എംഎല്‍എമാരുടെ പാതയില്‍ സ്‌കൂളിന് ആവശ്യമായ സഹായം നല്‍കാന്‍ എന്നും കൂടെയുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ പറഞ്ഞു.

മുസ്ലീംലീഗ് വിമത സ്ഥാനാര്‍ത്ഥി അഡ്വ. കെഹംസയും ബിജെപി സ്ഥാനാര്‍ത്ഥി ജനചന്ദ്രനും എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെസി നസീറും വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News