ബാലികാശ്രമത്തിലെ അന്തേവാസികളെ ഉറക്കഗുളിക നല്‍കി പീഡിപ്പിച്ചു; പരാതിയുമായി ആറ് പെണ്‍കുട്ടികള്‍

ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലാണ് സംഭവം. സര്‍ക്കാര്‍ വക ബാലികാശ്രമത്തിലെ മൂന്നു ജീവനക്കാരാണ് പിടിയിലായത്. അന്തേവാസികളായ പെണ്‍കുട്ടികളെ അത്താഴത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം ജീവനക്കാര്‍ പീഡനത്തിനിരയാക്കുകയായിരുന്നു. 11നും 18നും മധ്യേ പ്രായമുള്ള ആറ് പെണ്‍കുട്ടികളാണ് പരാതിയുമായി രംഗത്തെത്തിയത്.

പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ് ആദ്യം പരാതി നല്‍കിയത്

ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിംഗിനിടെ പീഡനവിവരം പെണ്‍കുട്ടികള്‍ പുറത്തുപറയുകയായിരുന്നു. പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ് ആദ്യം പരാതി നല്‍കിയത്. മറ്റുളളവര്‍ പിന്നാലെ പരാതിയുമായെത്തി.

അത്താഴത്തിന് ശേഷം പെട്ടെന്ന് ഉറക്കംവരുമായിരുന്നെന്നും. രാവിലെ വൈകിയാണ് എഴുന്നേല്‍ക്കുന്നതെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കി. രാത്രി എന്തോ സംഭവിച്ചതായി തങ്ങള്‍ക്ക് സംശയം ഉണ്ടായിരുന്നുവെന്നും കുട്ടികള്‍ പറയുന്നു.

പരാതിയെ തുടര്‍ന്ന് ആറ് പെണ്‍കുട്ടികളേയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇതേ തുടര്‍ന്ന് ബാലികാശ്രമത്തിലെ 33 അന്തേവാസികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയെന്നും അധികൃതര്‍ പറഞ്ഞു.

ബാലികാശ്രമത്തിലെ ക്ലര്‍ക്ക്, പാചകക്കാരന്‍, ശുചീകരണത്തൊഴിലാളിഎന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ബാലികാശ്രമത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പൊലീസ് പരിശോധിച്ച് വരികയാണ്.

പരാതി നല്‍കിയ പെണ്‍കുട്ടികളെ ചമ്പയിലെ മറ്റൊരു ബാലിക ആശ്രമത്തിലേക്ക് മാറ്റി. ചമ്പാ ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് മോക്തക്കാണ് അന്വേഷണ ചുമതല. പീഡന വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് ബാലികാശ്രമത്തിലെ പുരുഷജീവനക്കാരെ മാറ്റുകയും വനിതാജീവനക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. വനിതാ സുരക്ഷാ ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News