അച്ഛന്‍ അനില്‍ കപൂറായാലും ഒളിഞ്ഞു നോക്കരുത്

കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. മകള്‍ സോനം കപൂറും തന്നെപ്പോലെ രാജ്യമറിയുന്ന സിനിമാ നടിയാണെന്നൊന്നും അപ്പോള്‍ അനിര്‍കപൂര്‍ എന്ന അച്ഛന്‍ ഓര്‍ത്തില്ല.

വോഗ് മാസികയുടെ അവാര്‍ഡ് ദാനച്ചടങ്ങിനിടെ ചിരിച്ചുല്ലസിച്ച് മകള്‍ സോനം കപൂര്‍ ആരോടാണ് ചാറ്റ് ചെയ്യുന്നത് ഒന്നെത്തി നോക്കി പോയി. മകളുടെ മൊബൈല്‍ ഫോണിലേക്ക് എത്തിനോക്കുന്ന ചിത്രം അനില്‍ കപൂര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കൂടെയൊരു അടിക്കുറിപ്പും ചേര്‍ത്തു.

മകളുടെ കാര്യത്തില്‍ അതീവ ഉല്‍ക്കണ്ഠയുള്ള പിതാവിനെ കാമറാക്കണ്ണുകളില്‍ പിടികൂടി. ഒളിഞ്ഞു നോട്ടം തെറ്റായിപ്പോയെന്നും അനില്‍ കപൂര്‍ ക്ഷമാപണം നടത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് സോനം കപൂര്‍ പ്രതികരിച്ചിട്ടില്ലെങ്കിലും സംഗതി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News