വാര്‍ണര്‍ തകര്‍ത്തടിച്ചു; ഇന്ത്യ പത്തി മടക്കി

ഇന്ത്യ ഓസ്‌ട്രേലിയ ഏക ദിന പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസ ജയം .

21 റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ വിജയം. 335 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 50 ഓവറില്‍ 313 റണ്‍സ് എടുത്ത് പുറത്തായി .

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്തു.

തന്റെ 100-ാം മത്സരത്തില്‍ 12 ബൗണ്ടറിയും 3 സിക്‌സിന്റെയും സഹായത്തോടെ ഇന്ത്യയില്‍ കന്നി സെഞ്ച്വറി കുറിച്ച വാര്‍ണര്‍ 119 പന്തില്‍ 124 റണ്‍സെടുത്തു. നൂറാം ഏകദിനത്തില്‍ സെഞ്ച്വറി തികയ്ക്കുക എന്ന അപൂര്‍വ്വ ബഹുമതിയും ഇതോടെ വാര്‍ണര്‍ സ്വന്തമാക്കി.
ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു.

ജയ തുടര്‍ച്ച ആവര്‍ത്തിക്കാന്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ മുന്‍ മത്സരങ്ങളിലേതുപോലെ ഉയരാനായില്ല. റോഹിത് ശര്‍മ്മയും കേദര്‍ ജാദവുമാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍.

65, 67 റണ്‍സാണ് ഇവരെടുത്തത്. അജിങ്ക്യ രഹാനെയും ഹര്‍ദിക് പാണ്ഡെയും 53 ഉം 41 ഉം റണ്‍സെടുത്തു.

കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ 3 വിക്കറ്റും കട്‌ലര്‍ നിലെ 2 ഉം വിക്കറ്റുകള്‍ ഓസ്‌ട്രേലിയയ്ക്കായി വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News