രക്തം വേണമെങ്കില്‍ ഇനി ഫെയ്‌സ്ബുക്ക് നോക്കു

അടിയന്തര ഘട്ടങ്ങളില്‍ ചികിത്സക്കായി രക്തം കണ്ടത്താനായി ചിലപ്പോള്‍ നെട്ടോട്ടം ഒാടേണ്ടി വരും . ബ്‌ളഡ് ബാങ്കുകള്‍ കയറി ഇറങ്ങിയിലും ചിലപ്പോള്‍ രക്ഷയുണ്ടാകില്ല.

ഇത്തരം സാഹചര്യങ്ങളില്‍ തുണ ആകാന്‍ ഇനി ഫെയ്‌സ്ബുക്ക് ഉണ്ട്. കാരണം രക്തം ആവശ്യമുളളവര്‍ക്ക് രക്ത ദാതാക്കളെ കണ്ടെത്താനുള്ള പുതിയ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുകയാണ്.

ഒക്ടോബര്‍ ഒന്നിനാണ് നിലവില്‍ വരിക

ഒക്ടോബര്‍ ഒന്നിനാണ് ഇത് നിലവില്‍ വരിക. രക്തം നല്‍കാന്‍ താത്പര്യമുളളവര്‍ക്ക് സൈന്‍ അപ് ചെയ്ത് ഇതില്‍ അംഗമാവാന്‍ സാധിക്കും.

രക്തഗ്രൂപ്പ്, മുമ്പ് രക്തദാനം നടത്തിയിട്ടുണ്ടോ എന്ന വിവരം, തുടങ്ങിയവ രേഖപ്പെടുത്തണം. ഈ വിവരങ്ങള്‍ ഒണ്‍ലി മി സംവിധാനത്തിലൂടെ സ്വകാര്യമാക്കി വെക്കാം. എന്നാല്‍  ടൈംലൈനില്‍ ഈ വിവരം പ്രദര്‍ശിപ്പിക്കാനും സാധിക്കും.
രാജ്യത്തെ ബ്ലഡ് ബാങ്കുകള്‍, വിവിധ ആശുപത്രികള്‍, സന്നദ്ധ സംഘടനകള്‍, രക്തദാതാക്കള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് ഇക്കാര്യത്തില്‍ ഒരു ശൃംഘല സൃഷ്ട്ടിക്കുകയും ചെയ്യും .
ഫെയ്‌സ്ബുക്കിലെ ബള്ഡ് ഡോണേസ് സംവിധാനത്തില്‍ അംഗമാകുന്നതോടെ അടുത്തുളള രക്തദാതാവിന്റെ വിവരങ്ങള്‍ നോട്ടിഫിക്കേഷനായി ലഭ്യമാകും.

രക്തത്തിനായി അപേക്ഷിക്കുന്നവരെ രക്തദാതാവിന് ഫോണ്‍കോള്‍ വഴിയോ വാട്ട്‌സ്ആപ് വഴിയോ മെസഞ്ചര്‍ വഴിയോ ബന്ധപ്പെടാന്‍ സാധിക്കും. രക്തദാതാവ് വിവരങ്ങള്‍ പരസ്യമാക്കും വരെ അപേക്ഷിക്കുന്നയാള്‍ക്ക് വിവരം ലഭിക്കുകയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News