ടിക്കറ്റെടുക്കണമെന്ന് കണ്ടക്ടര്‍; പറ്റില്ലെന്ന് പോലീസ്; പിന്നെ തല്ലോടു തല്ല്

സംഭവം തുടങ്ങുന്നതിങ്ങനെ ബസില്‍ കയറിയ വനിതാ പോലീസുകാരിയോട് ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടു.

ടിക്കറ്റ് ചാര്‍ജായ 15 രൂപ നല്‍കാന്‍ പറ്റില്ലെന്നാരുന്നു പോലീസുകാരി ആയ രജിത കുമാരിയുടെ ഉത്തരം. യൂണിഫോമിലാണെന്നും അതുകൊണ്ട് ടിക്കറ്റ് എടുക്കേണ്ടില്ലെന്നുള്ള ന്യായീകരണവും.

വാറന്റുമായി പോകുമ്പോള്‍ മാത്രമാണ് പൊലീസിന് സൗജന്യസേവനം നല്‍കാന്‍ നിയമം അനുവദിക്കുന്നുവെന്നായിരുന്നു വനിതാ കണ്ടക്ടറുടെ മറുപടി . ടിക്കറ്റ് എടുത്തേ മതിയാകൂ എന്ന് കണ്ടക്ടറും വാശിപ്പിടിച്ചു.

പൊരിഞ്ഞ തല്ല്

പിന്നെ നടന്നത് പൊലീസുകാരിയും വനിത കണ്ടക്ടറും തമ്മില്‍ പൊരിഞ്ഞ തല്ല്.

ഹൈദരബാദിലെ മുഹമൂബ് നഗര് നവാപെട്ട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രജിതാ കുമാരിയും ബസ് കണ്ടക്ടര്‍ ശോഭാ റാണിയും തമ്മിലായിരുന്നു യാത്രക്കാരെ സാക്ഷിയാക്കി തമ്മിലടിച്ചത്.

ബസിലെ യാത്രക്കാരാണ് ഇവരെ പിടിച്ചുമാറ്റിയത്. തര്‍ക്കം ഒടുവില്‍ പൊലീസ് സ്റ്റേഷനിലെത്തി ഒത്തുതീര്‍പ്പാക്കി

ബസിലെ യാത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News