ഇസ്‌ളാമിക്ക് സ്റ്റേറ്റ് തലവന്‍ ബഗ്ദാദി മരിച്ചിട്ടില്ല; പോരാട്ടം തുടരുമെന്ന ശബ്ദ സന്ദേശം പുറത്ത്

തീവ്രവാദ സംഘടനയായ ഇസ്ലാമിക സ്റ്റേറ്റിന്റെ തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിയുടേതെന്ന് പറയപ്പെടുന്ന ശബ്ദ രേഖ പുറത്തുവന്നു. ഐഎസുമായി ബന്ധമുള്ള മാധ്യമസ്ഥാപനമാണ് ശബ്ദ രേഖ പുറത്തുവിട്ടത്.

അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ ബഗ്ദാദി കൊല്ലപ്പട്ടതായി കരുതപ്പെട്ടിരുന്നു. ഒരു വര്‍ഷത്തില്‍ അധികമായി ഇയാളെക്കുറിച്ചുളള വിവരങ്ങള്‍ ഒന്നും തന്നെ ലോകത്തിന് ലഭ്യമല്ലായിരുന്നു.

ഇപ്പോള്‍ പുറത്തിറങ്ങിയ ശ്ബദ സന്ദേശത്തില്‍ അമേരിക്ക ഉത്തര കൊറിയ പ്രതിസന്ധിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുണ്ട്
46 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ രേഖയില്‍ ചോരചിന്തുന്ന തങ്ങളുടെ പോരാട്ടം തുടരുമെന്നാണ് പറയുന്നത്.

ഒരുവര്‍ഷത്തിന് ശേഷമാണ് ബാഗ്ദാദിയുടെ ശബ്ദം വീണ്ടും ലോകം കേള്‍ക്കുന്നത്

ഒരുവര്‍ഷത്തിന് ശേഷമാണ് ബാഗ്ദാദിയുടെ ശബ്ദം വീണ്ടും ലോകം കേള്‍ക്കുന്നത്. 2014ല്‍ മൊസൂളിലെ അല്‍ നൂഫറി പള്ളിയിലാണ് ബഗ്ദാദിയെ അവസാനമായി പൊതുമധ്യത്തില്‍ കണ്ടത്.

ഇറാഖിലെ മൊസൂള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ശക്തികേന്ദ്രങ്ങളില്‍ നടന്ന ഏറ്റുമുട്ടല്‍, മൊസൂളിനെക്കൂടാതെ, സിറിയയിലെ റാഖയിലും ഹാമയിലും നടക്കുന്ന ഏറ്റുമുട്ടല്‍, ലിബിയയിലെ സിര്‍ത്തിലെ ഏറ്റുമുട്ടല്‍ തുടങ്ങിയവയെക്കുറിച്ചും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News