റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തം മരണ സംഖ്യ വര്‍ദ്ധിക്കുന്നു; 15 ലധികം പേരുടെ മരണം സ്ഥിരീകരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്; മരണസംഖ്യ ഉയരുമെന്ന് ആശങ്ക

മുംബൈ: മുംബൈയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളിലൊന്നായ പ്രഭാദേവി എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലാണ് ദുരന്തമുണ്ടായത്. പെട്ടന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരണമടഞ്ഞു.

രക്ഷാപ്രവര്‍ത്തനം

50 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

പെട്ടെന്നുണ്ടായ ശക്തമായ മഴയാണ് അനിയന്ത്രിയമായ തിരക്ക് പെട്ടെന്നുണ്ടാകാനുള്ള കാരണമെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News