
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കി മമ്മൂട്ടി നായകനാവുന്ന അങ്കിള്‍ നവാഗതനായ ഗിരീഷ് ദാമോദരനാണ് അണിയിച്ചൊരുത്തുന്നത്.
അങ്കിളിന്റെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ജോയ് മാത്യു ഫേസ്ബുക്കിലൂടെ രംഗത്തെത്തി.
ഇനി കുറച്ചു ദിവസം എഫ് ബിയില്‍ നിന്നും അവധിയെടുക്കാനും ജോലിയെടുത്ത് ജീവിക്കാനും തീരുമാനിച്ചു എന്നാണ് ജോയ് മാത്യു കുറിച്ചത്.
ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍
ഇനി കുറച്ചു ദിവസം എഫ് ബിയില്‍ നിന്നും അവധിയെടുക്കാനും ജോലിയെടുത്ത് ജീവിക്കാനും തീരുമാനിച്ചുഅങ്ങിനെ ഗിരീഷ് ദാമോദറിന്ന് വേണ്ടി അങ്കിള്‍ എന്ന പേരില്‍ ഒരു സിനിമാക്കഥ ഉണ്ടാക്കിമമ്മുട്ടി അഭിനയിക്കാമെന്നും സമ്മതിച്ചു അപ്പോള്‍ സിനിമ തുടങ്ങി നിങ്ങളുടെ പ്രാര്‍ഥനയും സഹകരണവും ഉണ്ടാവണം.
അതേസമയം ജോയ്മാത്യുവിന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന അങ്കില്‍ മമ്മൂട്ടി ആരാധകരെ സംബന്ധിച്ചടുത്തോളം പ്രതീക്ഷനല്‍കുന്ന ചിത്രമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here