യൂറോപ്പാ ലീഗില്‍ ആഴ്‌സണല്‍ കുതിക്കുന്നു; ബേറ്റ് ബോറിസോവിന് എതിരെ തകര്‍പ്പന്‍ ജയം

യൂറോപ്പാ ലീഗില്‍ ആഴ്‌സണല്‍ കുതിപ്പു തുടരുകയാണ്. ബേറ്റ് ബോറിസോവിനെ രണ്ടിനെതിരെ

നാല്ഗോളുകള്‍ക്കാണ് ആഴ്സണല്‍ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളോടെ തിയോ വാല്‍ക്കോട്ട് നടത്തിയ മിന്നുന്ന പ്രകടനമാണ് ആഴ്സനലിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. മികച്ച ജയത്തോടെ ആഴ്‌സണല്‍ ഗ്രൂപ്പ് എച്ചില്‍ ഒന്നാമതാണ്

ബെലാറസില്‍ ബേറ്റ് ബോറിസോവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ഒന്പതാം മിനിറ്റില്‍ വാല്‍ക്കോട്ട് സക്കോര്‍ പട്ടിക ചലിപ്പിച്ചു.

22-ാം മിനിറ്റില്‍ വാല്‍ക്കോട്ട് തന്നെ രണ്ടാമതും ഗോള്‍ നേടി. മൂന്നുമിനിറ്റ് പിന്നിട്ടപ്പോള്‍ ഹോള്‍ഡിംഗ് കൂടി ഗോള്‍ നേടിയതോടെ ആഴ്‌സണലിന്റെ ഗോളുകള്‍ മൂന്നായി.

പൊരുതി കളിച്ച ആതിഥേയര്‍ 28-ാം മിനിറ്റില്‍ മിര്‍ക്കോ ഇവാനിക്കിലൂടെ മത്സരത്തിലേക്ക് തിരികെ വരാന്‍ ശ്രമിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലഭിച്ച പെനാല്‍റ്റിയിലൂടെ ജിറൗഡ് ഗണ്ണേഴ്‌സിന്റെ നാലാം ഗോള്‍ നേടിയതോടെ എതിരാളികള്‍ തകര്‍ന്നടിഞ്ഞു.

ഒക്ടോബര്‍ 19ന് ബെല്‍ഗ്രെഡിന് എതിരെയാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News