റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തത്തില്‍ 22 പേര്‍ മരിച്ചു ; നിരവധിപേര്‍ക്ക് പരിക്ക്; മരണസംഖ്യ ഉയരുമെന്ന് ആശങ്ക; അന്വേഷണം പ്രഖ്യാപിച്ചു

മുംബൈ: മുംബൈയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളിലൊന്നായ പ്രഭാദേവി എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലാണ് ദുരന്തമുണ്ടായത്. പെട്ടന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേരാണ് മരണമടഞ്ഞത്.

പരേല്‍ സ്റ്റേഷനില്‍ നിന്ന് പ്രഭാദേവി സ്റ്റേഷനിലേക്ക് പോകാനായി നിര്‍മിച്ച നടപ്പാലത്തിലാണ് അപകടമുണ്ടായത്.

രക്ഷാപ്രവര്‍ത്തനം

50 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിലെത്തിച്ചിട്ടുള്ള പലരുടേയും സ്ഥിതി ആശങ്കനിറഞ്ഞതാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മുംബൈ കെഇഎം ആശുപത്രിയിലാണ് പരിക്കേറ്റവരില്‍ കൂടുതല്‍ പേരേയും പ്രവേശിപ്പിച്ചിരിക്കുന്നത്.

പെട്ടെന്നുണ്ടായ ശക്തമായ മഴയാണ് അനിയന്ത്രിയമായ തിരക്ക് പെട്ടെന്നുണ്ടാകാനുള്ള കാരണമെന്നാണ് സൂചന. അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം ആളുകള്‍ പരിഭ്രാന്തരായതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അന്വേഷണം പ്രഖ്യാപിച്ചു

വിശദമായ അന്വേഷണത്തിന് റെയില്‍വെ അധികൃതര്‍ ഉത്തരവിട്ടു. റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News