ഇന്തോനേഷ്യയിലെ ബാലിയിലെ അഗുംഗ് അഗ്‌നി പര്‍വ്വതം എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം. ദുരന്തം ഭയന്ന് ഒരു ലക്ഷത്തോളം പേരാണ് ഇതുവരെ ഒഴിഞ്ഞു പോയത്.
1963ല്‍ അഗ്‌നി പര്‍വ്വതം പൊട്ടിത്തെറിച്ചിരുന്നു. അന്ന് ആയിരത്തോളം പേരാണ് ലാവാ പ്രവാഹത്തില്‍ മരിച്ചത്.
എന്നാല്‍ അന്നത്തേതില്‍ നിന്ന് വിഭിന്നമായി ഇന്ന് ദുരന്ത നിവാരണ സംവിധാനം ശക്തമാണ്.
മനുഷ്യരുടെ സുരക്ഷ ഉറപ്പുവരുത്താകുമെങ്കിലും കന്നുകാലികള്‍ ദുരിതത്തിലാണ്. ദുരന്തസാധ്യതാ മേഖലയില്‍ മുപ്പതിനായിരത്തോളം കന്നുകാലികളാണ് അലഞ്ഞു തിരിയുന്നത്.
ഇവയെ രക്ഷപ്പെടുത്താനുളള കാര്യമായ ശ്രമങ്ങളൊന്നും ബാലിയില്‍ നടക്കുന്നില്ല. ലാവാപ്രവാഹം ബാലിയുടെ ടൂറിസം
മേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു.
വര്‍ഷം തോറും അരക്കോടിയോളം ടൂറിസ്റ്റുകളാണ് ബാലിയില്‍ എത്താറുളളത്. എന്നാല്‍ ഇപ്പോള്‍ ബാലിയിലേയ്ക്കുളള ടൂറിസ്റ്റുകളുടെ ഒഴുക്ക് നിലച്ചിരിക്കുകയാണ്

Get real time update about this post categories directly on your device, subscribe now.