കൊതുകുകളുടെ അന്തകനാകാന്‍ പിറവിയെടുത്ത സ്മാര്‍ട്ട് ഫോണ്‍; എല്‍ ജി കെ 7 ഐ വിപണിയില്‍

സ്മാര്‍ട്ട് ഫോണ്‍ വിപണി ഇന്ന് ഇന്ത്യയില്‍ സജീവമാണെങ്കിലും കൊതുകിനെ കൊല്ലുന്ന സ്മാര്‍ട്ട് ഫോണ്‍ ഇത് ആദ്യമായാണ് വിപണിയിലെത്തുന്നത്.

എല്‍ ജിയാണ് കൊതുകിനെ അകറ്റുന്ന കെ7ഐ സ്മാര്‍ട്ട് ഫോണ്‍ വിപണിയ്ക്ക്പ രിചയപ്പെടുത്തുന്നത്.കൊതുകിനെ അകറ്റുന്ന അള്‍ട്രാസോണിക് ശബ്ദവീചികള്‍ പുറപ്പെടുവിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് കെ7ഐയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൊതുകുകളെ കൊല്ലല്‍ ഫലപ്രദമോ

ചില കമ്പനികള്‍ എസിയിലും വാഷിങ് മെഷീനിലും ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.കൊതുകുകളെ അകറ്റാനുള്ള മൊബൈല്‍ ആപ്ലിക്കേഷനും നിലവിലുണ്ട്.

എന്നാല്‍ അള്‍ട്രാ സോണിക് ശബ്ദം കൊതുകുകളെ അകറ്റുമെന്നും ഇല്ലെന്നും വാദപ്രതിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

വിലയും മെച്ചം

ആന്‍ഡ്രോയ്ഡ് മാഷ്മെലോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ 5 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേയും 2ജിബി റാമും, 16 ജിബി സ്റ്റോറേജുമുള്ള ഒരു ബജറ്റ് സ്മാര്‍ട്ട് ഫോണാണിണ്.7990 രൂപയ്ക്കാണ് എല്‍ ജി കൊതുകിനെ കൊല്ലും സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News