‘പാപിക്ക് പശ്ചാത്തപിക്കാന്‍ ചെറു പഴുതുകൂടി’ ; പൊലീസ് വിളിച്ചു പറഞ്ഞു; പ്രസവ വാര്‍ഡിലെ മോഷ്ടാവ് മര്യാദരാമനായി

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പ്രസവ വാര്‍ഡിലാണ് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സിലൂടെ പൊലീസ് മോഷ്ടാവിനെ വലയിലാക്കിയത്. രോഗിയുടെ കൂട്ടിരിപ്പുകാരി ശുചിമുറിയില്‍ പോയ തക്കത്തിനാണ് നാലായിരത്തിയഞ്ഞൂറ് രൂപയടങ്ങിയ പഴ്‌സ് നഷ്ടമായത്. വാര്‍ഡിലെ മുക്കും മൂലയും അരിച്ചു പെറുക്കിയിട്ടും കണ്ടെത്താനായില്ല.

ചോദ്യവും പറച്ചിലുമായി സംഗതി കൈവിട്ടു

ചോദ്യവും പറച്ചിലുമായി സംഗതി കൈവിട്ടു പോകുമെന്നായതോടെ പൊലീസ് ഔട്ട്‌പോസ്റ്റില്‍ വിവരമറിയിച്ചു. സിപിഓമാരായ എഇ ബിനോയിയുടെ നേതൃത്വത്തില്‍ മൂന്ന് പൊലീസുകാര്‍ വാര്‍ഡിലെത്തി.

പൊലീസുകാര്‍ക്ക് പ്രസവ വാര്‍ഡിലെന്താ കാര്യമെന്ന ചിന്തയില്‍ നിന്ന എല്ലാവര്‍ക്കുമിടയില്‍ മോഷ്ടാവുണ്ടെന്ന് ഉറപ്പായിട്ടും തുറന്നു പറയാന്‍ ഒരു അവസരം നല്‍കി.

ആരെങ്കിലും പഴ്‌സ് എടുത്തെങ്കില്‍ തിരിച്ചു നല്‍കണമെന്ന് പൊലീസ് ഉറക്കെ വിളിച്ചു പറഞ്ഞു. എന്നിട്ടും ആരും അനങ്ങിയില്ല. ഇനിയാണ് ക്ലൈമാക്‌സ്. വാര്‍ഡിന്റെ പ്രവേശന കവാടങ്ങള്‍ പൊലീസ് ബന്ധിച്ചു.

എല്ലാവരോടും പരിശോധനയ്ക്ക് തയ്യാറാകാനും നിര്‍ദ്ദേശം വന്നു. അപ്പോഴാണ് നഷ്ടപ്പെട്ട പഴ്‌സ് യഥാസ്ഥാനത്ത് തിരികെ എത്തിയത്.

പിടിയിലാകുമെന്നറിഞ്ഞതോടെ മോഷ്ടാവ് തൊണ്ടിമുതല്‍ തിരികെ നല്‍കി ഒന്നുമറിയാത്ത ഭാവത്തില്‍ ആള്‍ക്കൂട്ടത്തിലൊതുങ്ങി. പണം തിരികെ കിട്ടിയതോടെ കേസാക്കേണ്ടെന്ന തീരുമാനത്തില്‍ പരാതിക്കാര്‍ പിന്‍വാങ്ങി. പരാതി ഇല്ലാതതിനാല്‍ പൊലീസിന്റെ വലയില്‍ കുടുങ്ങാതെ മോഷ്ടാവും തടിതപ്പി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News