
ബംഗലൂരു: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഒറ്റയടിയില്‍ യുവാവിന്റെ കീഴ്ചുണ്ടും പല്ലും തകര്‍ന്നു. പാണ്ഡ്യയുടെ ബാറ്റില്‍ നിന്ന് ഉയര്‍ന്ന സിക്‌സ് സന്തോഷമുണ്ടാക്കിയെങ്കിലും അതിനു പിന്നില്‍ ഒരു ദുരന്തമാണ് ടോസിറ്റിനെ കാത്തിരുന്നത്.
കൂറ്റന്‍ സിക്‌സറിന്റെ ഗതി മനസ്സിലായെങ്കിലും പന്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ടോസിറ്റ് അഗര്‍വാളിന് സാധിച്ചില്ല.ഓസ്‌ട്രേലിയയുമായുള്ള നാലാം ഏകദിനത്തില്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെച്ചാണ് സംഭവമുണ്ടായത്.
കീഴ് ചുണ്ടിന് താഴെയായി മൂന്ന് സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവ് പറ്റിയ ടോസിറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.പരുക്ക് സാരമുള്ളതാണെങ്കിലും ആശങ്ക വേണ്ടെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.
സുരേഷ് റെയ്നയുടെ സിക്സ് ഓര്‍മ്മയില്ലേ
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാരനായ ടോസിറ്റ് കോപ്ലിമെന്ററി പാസ് ഉപയോഗിച്ച് ഒന്നാം പവലിയനിലിരുന്ന് കളി കാണുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ സുരേഷ് റെയ്‌നയുടെ ബാറ്റില്‍ നിന്ന് പിറന്ന സിക്‌സുകൊണ്ട് സതീഷ് എന്ന ആറുവയസുകാരന് പരുക്ക് പറ്റിയിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി-20യിലായിരുന്നു ആ സംഭവം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here