ബിജെപിയില്‍ തര്‍ക്കം രൂക്ഷം: മുതിര്‍ന്ന നേതാക്കളും മോദിപക്ഷ നേതാക്കളും ഏറ്റുമുട്ടുന്നു

ദില്ലി: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അരുണ്‍ ജയ്റ്റ്‌ലി യശ്വന്ത് സിന്‍ഹ വാക്ക്‌പോര് രൂക്ഷമാകുന്നു. യശ്വന്ത് സിന്‍ഹ എണ്‍പതുകാരനായ തൊഴിലന്വേഷകനെന്ന് പരിഹസിച്ച് അരുണ്‍ ജയ്റ്റ്‌ലി രംഗത്തെത്തി.

തൊഴിലന്വേഷകരില്‍ മുമ്പന്‍ ജയ്റ്റ്‌ലി

തൊഴിലന്വേഷകരില്‍ മുമ്പന്‍ ജയ്റ്റ്‌ലിയെന്ന് തിരിച്ചടിച്ച് യശ്വന്ത് സിന്‍ഹ. മോദിയുടെ സാമ്പത്തിക സമിതി രൂപീകരണം വൈകിപ്പോയെന്നും യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം.

സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാട്ടി ബിജെപിയിലെ മുതിര്‍ന്ന് നേതാക്കളും, മോദിപക്ഷ നേതാക്കളും തമ്മിലുള്ള തര്‍ക്കം പരസ്യമായ വാക്ക്‌പോരിലേയ്ക്ക് നീങ്ങുന്നു. യശ്വന്ത് സിന്‍ഹ എണ്‍പത് വയസുകാരനായ തൊഴിലന്വേഷകനാണന്ന് ജയ്റ്റ്‌ലിയുടെ പരിഹാസത്തിന്, തൊഴിലന്വേഷകരില്‍ മുമ്പന്‍ ജയ്റ്റ്‌ലിയെന്ന് യശ്വന്ത് സിന്‍ഹ തിരിച്ചടിച്ചു.

ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലൂടെ യശ്വന്ത്, അരുണ്‍ ജയ്റ്റ്‌ലിയേയും മോദിയേയും വിമര്‍ശിച്ച് വീണ്ടും രംഗത്ത് എത്തി. ജയ്റ്റ്‌ലിയ്ക്ക് ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാകില്ല. അത് മനസിലാകണമെങ്കില്‍ അതിന് തെരഞ്ഞെടുപ്പിലൂടെ മന്ത്രിയാകണമെന്നും ജയ്റ്റ്‌ലിയോട് യശ്വന്ത് പറഞ്ഞു.

മോദിയുടെ സാമ്പത്തിക സമിതി രൂപീകരണം വൈകിപ്പോയി. മാന്ദ്യം യാഥാര്‍ത്ഥ്യമായ ശേഷമല്ല സമിതി രൂപീകരിക്കേണ്ടത്. യശ്വന്ത് സിന്‍ഹയെ ന്യായീകരിച്ച് ബിജെപി എം.പി ശത്രുഘനന്‍ സിന്‍ഹയും, സുബ്രഹ്രമണ്യസ്വാമിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

കേന്ദ്രമന്ത്രിമാരെ ഉപയോഗിച്ചാണ് മോദി പക്ഷം ഇതിനെ പ്രതിരോധിക്കുന്നത്. മോദിയെ വിമര്‍ശിക്കുന്നത് ആദ്യം തന്നെ തടയാനുള്ള ശ്രമങ്ങള്‍ അമിത്ഷാ പാര്‍ട്ടിക്കുള്ളില്‍ ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News