കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അന്തിമ വിജ്ഞാപനം എപ്പോള്‍ പുറത്തിറക്കുമെന്ന് പറയാനാകില്ലെന്ന് കേന്ദ്രം

ദില്ലി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനം എപ്പോള്‍ പുറത്തിറക്കുമെന്ന് പറയാനാകില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ധന്‍.

ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി

ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. തണ്ണീര്‍ത്തട വിജാഞാപനത്തില്‍ വെള്ളം ചേര്‍ത്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനം ഒരു വര്‍ഷത്തിനകം പുറത്തിറക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ കേന്ദ്ര സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരട് വിജ്ഞാപനം ഇറക്കി നാലരവര്‍ഷം കഴിഞ്ഞിട്ടും അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രത്തിനായിട്ടില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഒരു വര്‍ഷത്തിനകം അന്തിമ വിജ്ഞാപനം ഇറക്കണമെന്ന് ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദശം നല്‍കിത്. എന്നാല്‍ എത്ര സമയത്തിനകം വിജ്ഞാപനം ഇറക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് ഹര്‍ഷവര്‍ധന്റെ പ്രതികരണം.

തണ്ണീര്‍തട സംരക്ഷണവുമായി ബന്ധപ്പെട്ട മൂന്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് കഴിഞ്ഞ ദിവസം പുതിയ വിജ്ഞാപനം പുറത്തിറക്കിയതെന്ന ആരോപണം മന്ത്രി തള്ളി. വന്യമൃഗങ്ങളുടെ ആക്രമണങ്ങല്‍ തടയാന്‍ ജനങ്ങളുടെ സഹകരണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News