സാക്ഷാല്‍ എ ബി ഡിവില്ലേഴ്‌സിനെയും തകര്‍ത്ത് വിരാട് കോഹ്‌ലിക്ക് റെക്കോര്‍ഡ് നേട്ടം

ബംഗലൂരു: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ എന്ന വിശേഷണം എ ബി ഡിവില്ലേഴ്‌സിനും വിരാട് കോഹ് ലിക്കും സ്വന്തമാണ്. സമകാലികരെല്ലാം ഇരുവര്‍ക്കും പിന്നിലാണ്.

360 ഡിഗ്രിയില്‍ കറങ്ങിനിന്ന് ഷോട്ടുകള്‍ ഉതിര്‍ക്കുന്ന ഡിവില്ലേഴ്‌സിന്റെ ബാറ്റിംഗ് ക്രിക്കറ്റ് ലോകത്തെ അത്ഭുതങ്ങളിലൊന്നാണ്. മറുവശത്ത് കോഹ് ലിയാകട്ടെ ക്രിക്കറ്റ് ബുക്കിലെ ഷോട്ടുകള്‍ ആക്രമണരൂപത്തിലാക്കി വിസ്മയം തീര്‍ക്കുന്ന താരമാണ്.

റെക്കോര്‍ഡുകള്‍ തീര്‍ക്കുന്ന കാര്യത്തിലാകട്ടെ ഇരുവരും ഒന്നിനൊന്ന് മെച്ചമാണ്. കോഹ് ലിയുടെ റെക്കോര്‍ഡുകള്‍ പലതും എബി തിരുത്തുമ്പോള്‍ എ ബി യുടെ റെക്കോര്‍ഡുകള്‍ കോഹ് ലിയും മറികടക്കും.

2000 ലെ നായകന്‍

ഇപ്പോഴിതാ എ ബി യുടെ ഒരു റെക്കോര്‍ഡ് കൂടി ഇന്ത്യന്‍ നായകന്‍ സ്വന്തം പേരിലേക്ക് മാറ്റി എഴുതിയിരിക്കുകയാണ്. നായകനെന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയ താരം എന്ന ചരിത്രമാണ് കോഹ്ലി തിരുത്തികുറിച്ചത്.

36 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 2000 റണ്‍സിലെത്തിയത്. ഏകദിനത്തില്‍ വേഗതയില്‍ 1000 റണ്‍സ് പിന്നിട്ട നായകനും മറ്റാരുമല്ല.

1000 ലും മുന്നില്‍

17 മല്‍സരങ്ങളില്‍ നിന്ന് 1000 പിന്നിട്ടാണ് വിരാട് അന്ന് ചരിത്രം കുറിച്ചത്.

ഇവിടെയും പിന്നിലാക്കിയത് ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഡിവില്ലേഴ്‌സിനെ തന്നെയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News