റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം; ക്വട്ടേഷന്‍ നല്‍കിയത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍

തൃശൂര്‍: ചാലക്കുടി പരിയാരത്തെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകത്തിന് പിന്നില്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് പൊലീസ്. കൊച്ചിയിലെ പ്രമുഖ അഭിഭാഷകനാണ് കൊല നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും പൊലീസ് പറയുന്നു.

ഭൂമിഇടപാടിനായി അഡ്വാന്‍സ് നല്‍കിയ തുക തിരിച്ചുകിട്ടാത്തതാണ് വൈരാഗ്യത്തിന് കാരണമായതെന്നും പൊലീസ് വ്യക്തമാക്കി.

റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ ഇടനിലക്കാരനായ അങ്കമാലി നായത്തോട് സ്വദേശി രാജീവിനെയാണ് പരിയാരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാജീവ് പാട്ടത്തിനെടുത്ത കൃഷിയിടത്തിലേക്കുള്ള വഴിയില്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പെട്ടാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്. തവളപ്പായ എസ്.ഡി കോണ്‍വെന്റ് കെട്ടിടത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പൊലീസ് ബൈക്കിനു സമീപം മൂന്ന് പേരുടെ ചെരുപ്പുകള്‍ കണ്ടെടുത്തു. ഇവിടെ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ഫോണും കണ്ടെത്തിയിട്ടുണ്ട്.

രാജീവിനെ സംഘം ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോണ്‍വെന്റിനുള്ളിലേക്ക് മാറ്റിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാജീവിനെ കാണാനില്ലെന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News