അമ്മ ഇനി ഉണരില്ലെന്നറിയാതെ; വഴിയരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതി ഉണരുന്നത് കാത്തിരിക്കുന്ന കുഞ്ഞിന്റെ ചിത്രം കരളലിയിക്കുന്നു

തിരുപ്പൂര്‍: റോഡരികിൽ അമ്മയുടെ മൃതദേഹത്തിനടുത്ത് കരഞ്ഞുകൊണ്ട് രണ്ട് വയസ്സുകാരൻ.തിരുപ്പൂർ ഊത്തുക്കുളിയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബൈപ്പാസ് റോഡിന് സമീപമാണ് സംഭവം.

30 വയസ്സ് തോന്നിക്കുന്ന യുവതിയെ കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിനരികെ കരഞ്ഞുകൊണ്ട് രണ്ടുവയസ്സുകാരനുമുണ്ടായിരുന്നു. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.

യുവതിയുടെ മരണത്തില്‍ ദുരൂഹത

മരിച്ച യുവതി ഉത്തരേന്ത്യക്കാരിയാണെന്നും മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന ആണ്‍കുട്ടി മകനാണെന്നും പോലീസ് പറയുന്നു. മൃതദേഹം കിടന്ന ബൈപ്പാസ് റോഡിന്റെ സമീപത്ത് സാധാരണമായി ദൂരയാത്ര പോകുന്ന ലോറിഡ്രൈവര്‍മാര്‍ വിശ്രമിക്കാറുണ്ട്.
മൃതദേഹം ഏതെങ്കിലും ലോറിയില്‍ കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചതായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹത്തിനടുത്തുണ്ടായിരുന്ന രണ്ടുവയസ്സുകാരന് സംരക്ഷണമേര്‍പ്പെടുത്തി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News