ഇന്ത്യന്‍ ഡിഫന്‍സ് ഈ സ്‌ട്രൈക്കറുടെ കാലുകളില്‍ ഭദ്രം; ഗോള്‍വല ചലിപ്പിക്കുന്നത് സ്വപ്‌നം കണ്ടിരുന്ന അന്‍വര്‍ അലിയാണ് ഇന്ന് ഇന്ത്യന്‍ പ്രതിരോധക്കോട്ടയുടെ നെടുംതൂണ്‍

ഗോവ എഐഎഫ്എഫില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അന്‍വര്‍ അലി സ്വപ്‌നം കണ്ടിരുന്നത് മികച്ച സ്‌ട്രൈക്കര്‍ ആകുക എന്നതായിരുന്നു.

ഈ സ്വപ്‌നത്തിന് പിന്നാലെയാണ് മിനര്‍വ പഞ്ചാബ് അണ്ടര്‍ 15നില്‍ അന്‍വര്‍ അലി അംഗമാകുന്നതും.

എന്നാല്‍ വിധി മറിച്ചായിരുന്നു . തന്റെ പൊസിഷനിംഗിലും ഫീറ്റിലും മികവ് പുലത്തിയ അന്‍വറിന് എയര്‍ ബോളില്‍ കരുത്ത് കാട്ടാന്‍ കഴിഞ്ഞില്ല. ഇത് മനസിലാക്കിയ പഞ്ചാബ് കോച്ച് അന്‍വറിനെ ആദ്യം വിംഗിലേക്ക് മാറ്റി.

സെന്‍ട്രല്‍ ഡിഫന്‍സ്

പിന്നീട് സെന്‍ട്രല്‍ ഡിഫന്റര്‍ എന്ന ഭാരിച്ച ഉത്തരവാദിത്തവുമേല്‍പ്പിച്ചു. സെന്‍ട്രല്‍ ഡിഫന്‍സ് അന്‍വര്‍ അലി തന്റെ കാലുകളില്‍ ഭദ്രമാക്കുകയും ചെയ്തു.

എനിക്ക് ഡിഫന്റര്‍ പൊസിഷന്‍ ബുദ്ധിമുട്ടുള്ള ഒന്നല്ല, സ്‌ട്രൈക്കറായിരുന്നതിനാല്‍ ഒരു ഫോര്‍വേഡിന്റെ മനസ് എങ്ങനെയാണെന്ന് എനിക്കറിയാം.

അതിനാല്‍ കാര്യങ്ങള്‍ എളുപ്പമാണെന്നാണ് അന്‍വര്‍ അലിയുടെ വാക്കുകള്‍, ഇന്ന് ഇന്ത്യന്‍ ടീമിന്റെ ഡിഫന്‍സ് അന്‍വര്‍ അലിയെന്ന് സ്‌ട്രൈക്കറുടെ കാലുകളില്‍ ഭദ്രം,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News