ജിമിക്കി കമ്മല്‍ തരംഗം റഷ്യയിലും; റഷ്യന്‍ സുന്ദരികളുടെ തകര്‍പ്പന്‍ ഡാന്‍സ് ലാലേട്ടനേയും ഷെറിലിനേയും കടത്തിവെട്ടിയോ

മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ ഡാന്‍സ് അതിര്‍ത്തികള്‍ കടന്ന് മുന്നേറുകയാണ്. പുടിന്റെ സ്വന്തം റഷ്യയിലും ഇപ്പോള്‍ തരംഗം അപ്പന്‍ കട്ടോണ്ട് പോയ അമ്മേടെ ജിമിക്കി കമ്മലാണ്.

റഷ്യന്‍ സുന്ദരികളുടെ തകര്‍പ്പന്‍ ഡാന്‍സ്

റഷ്യയിലെ ദേവ്ധന്‍ ഡാന്‍സ് ക്രൂവാണ് പാട്ടിന് വേണ്ടി ചുവടു വച്ചിരിക്കുന്നത്. റഷ്യന്‍ സുന്ദരികളുടെ തകര്‍പ്പന്‍ ഡാന്‍സും ഇതിനകം വൈറലായിട്ടുണ്ട്.

വെളിപാടിന്റെ പുസ്തകത്തില്‍ അപ്പാനി രവിയും സംഘവും അവതരിപ്പിച്ച ഡാന്‍സ് പിന്നീട് ഷെറില്‍ തരംഗമാക്കിയിരുന്നു. ശേഷം സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ ജിമിക്കിക്ക് ചുവടുവെച്ച് രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News