വേങ്ങരയില്‍ പ്രചരണത്തിന് ശക്തി പകരാന്‍ മുഖ്യമന്ത്രി പിണറായിയും വിഎസും; മന്ത്രിമാരുടെ നീണ്ട നിരയും മണ്ഡലത്തില്‍

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ എല്‍ഡിഎഫ് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും വിഎസ് അച്യുതാനന്ദനും എത്തും. അടുത്തയാഴ്ച മുതല്‍ മന്ത്രിമാരുടെ നീണ്ട നിരയും മണ്ഡലത്തിലുണ്ടാവും.

മണ്ഡലം ഇളക്കി മറിക്കുകയാണ് ലക്ഷ്യം

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടു ദിവസം വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മണ്ഡലത്തിലുണ്ടാവും. അഞ്ച്, ആറ് തിയ്യതികളില്‍ നാലു പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് റാലികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

കലാശക്കൊട്ടിന് തലേന്ന് വേങ്ങര ടൗണില്‍ വിഎസ് അച്യുതാനന്ദന്‍ സംസാരിക്കും. മണ്ഡലം ഇളക്കി മറിക്കുകയാണ് ലക്ഷ്യം.

നാലു മുതല്‍ എട്ടു വരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യും. എട്ടുമന്ത്രിമാരും വേങ്ങരയിലെത്തുന്നുണ്ട്. ജി സുധാകരന്‍, എംഎം മണി എന്നിവര്‍ രണ്ടുദിവസവും തോമസ് ഐസക്ക്, സി രവീന്ദ്രനാഥ്, ഇ ചന്ദ്രശേഖരന്‍, എ സി മൊയ്തീന്‍, കെകെ ഷൈലജ തുടങ്ങിയവര്‍ ഓരോ ദിവസവും പ്രചരണരംഗത്തുണ്ടാവും.

ഇതുകൂടാതെ നാട്ടുകാരനായ മന്ത്രി കെടി ജലീല്‍ ഏഴുദിവസം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വരും ദിവസങ്ങളില്‍ വേങ്ങരയിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News